ഇടുക്കി പൊന്മുടിഅണക്കെട്ടിന്റെ മുന്ന് ഷട്ടറുകളും തുറന്നു.മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ 27ന് തുറക്കും

മാട്ടുപ്പെട്ടി ഡാമിന്റെ പൂര്‍ണ്ണ സംഭരണശേഷിയായ 1599.59 മീറ്ററിലേക്ക് ജലവിതാനം ഉയരുന്നത് നിയന്ത്രിക്കുന്നതിനുവേണ്ടി സെപ്തംബര്‍ 27ന് രാവിലെ എട്ട് മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 6.00 ക്യുമെക്‌സ് ജലം സ്പില്‍വെ ഗേറ്റിലൂടെ മുതിരപ്പുഴ വഴി മൂന്നാറിലുള്ള ആര്‍.എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്ക് ഒഴുക്കി വിടുന്നതാണ്.

0

ഇടുക്കി: ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടു തുടങ്ങി. ഉച്ചക്ക് 12.50 ഓടെയാണ് മൂന്നാമത്തെ ഷട്ടർ കൂടി തുറന്ന് വെള്ളം ഒഴുക്കി തുടങ്ങിയത്. പന്നിയാർ പവർ ഹൌസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ശേഷിയോട് അടുത്തതിനെ തുടർന്ന് 15-മുതൽ ഒരു ഷട്ടർ ഉയർത്തി സെക്കൻറില്‍ 11 ഘനമീറ്റർ വെള്ളം തുറന്നു വിട്ടിരുന്നു.

അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നിറിയിപ്പിനെ തുടർന്നാണ് കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചത്. ഇപ്പോൾ സെക്കനറിൽ 45 ഘനമീറ്റർ വെള്ളം വാതമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാം സ്ഥിതി ചെയ്യുന്ന ഭാഗത്ത് വൈദ്യുതിയില്ലാത്തതിനാൽ ഉദ്യോഗസ്ഥർ കൈകൊണ്ട് കറക്കിയാണ് ഷട്ടർ ഉയർത്തിയത്.മുതിരപ്പുഴ, പന്നിയാർ, പെരിയാർ എന്നീ നദികളുടെ കരകളിലുള്ളവർക്ക് ജില്ല കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ 27ന് തുറക്കും

മാട്ടുപ്പെട്ടി ഡാമിന്റെ പൂര്‍ണ്ണ സംഭരണശേഷിയായ 1599.59 മീറ്ററിലേക്ക് ജലവിതാനം ഉയരുന്നത് നിയന്ത്രിക്കുന്നതിനുവേണ്ടി സെപ്തംബര്‍ 27ന് രാവിലെ എട്ട് മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 6.00 ക്യുമെക്‌സ് ജലം സ്പില്‍വെ ഗേറ്റിലൂടെ മുതിരപ്പുഴ വഴി മൂന്നാറിലുള്ള ആര്‍.എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്ക് ഒഴുക്കി വിടുന്നതാണ്. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
You might also like

-