മാവറിക്‌സ് ഫുട്‌ബോള്‍ ടീമംഗം വെടിയേറ്റു മരിച്ചു

ഗ്രാന്റ് ജംഗ്ഷന്‍ മെയിന്‍ സ്ട്രീറ്റിലുള്ള വസതിയില്‍ വച്ചാണ് ബ്രിട്ടിനു വെടിയേറ്റതെന്നു പോലീസ് പറഞ്ഞു.

0

കോളറാഡോ: മാവറിക്‌സ് ഫുട്‌ബോള്‍ റണ്ണിംഗ് ബാക്കും, കോളറാഡോ മെസ യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ ബ്രെട്ട് ഒജയ് (24) ശനിയാഴ്ച രാവിലെ വെടിയേറ്റു മരിച്ചു. അര്‍ധരാത്രി വിവരം ലഭിച്ചു മിനിറ്റുകള്‍ക്കകം എത്തിച്ചേര്‍ന്ന പോലീസ് നെഞ്ചില്‍ വെടിയേറ്റു മരിച്ചുകിടക്കുന്ന ബ്രിട്ടിനെയാണ് കണ്ടത്.

ഗ്രാന്റ് ജംഗ്ഷന്‍ മെയിന്‍ സ്ട്രീറ്റിലുള്ള വസതിയില്‍ വച്ചാണ് ബ്രിട്ടിനു വെടിയേറ്റതെന്നു പോലീസ് പറഞ്ഞു. ആരാണ് വെടിവച്ചതെന്നോ, എന്താണ് വെടിവയ്പിനു പ്രേരകമായതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു

ഫുട്‌ബോള്‍ ഫീല്‍ഡിലെ ആവേശമായിരുന്നു ബ്രിട്ടെന്നും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഫുട്‌ബോള്‍ ടീമിനു വലിയ നഷ്ടമാണ് സംഭവിച്ചതെന്നും യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ടിം ഫോസ്റ്റര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

സി.എം.യു മാവറിക്‌സ് ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ ബ്രിട്ടിനോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ 22-നു ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനു മത്സരം ആരംഭിക്കുന്നതിനു മുമ്പ് മൗനാചരണം നടത്തി.

കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ സ്റ്റുഡന്റ്‌സ് വെല്‍നസ് സെന്ററില്‍ എത്തണമെന്നും, 970 644 3740 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നു

You might also like

-