കർണാടകയിൽ പോളിംഗ് ബി ജെ പി ക്കും കോൺഗ്രസ്സിന് ജീവന്മരണ പോരാട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് ബിജെപി ഇത്തവണ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. സോണിയ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കോൺ​ഗ്രസും പ്രചാരണത്തിന് എത്തിച്ചു

0

ബെംഗളൂരു|നീണ്ട രാഷ്ട്രീയ യുദ്ധങ്ങള്‍ക്കും പ്രചാരണ പോരിനും ശേഷം കർണാടക ഇന്ന് പോളിംഗ് ബൂത്തിൽ. 224 നിയമസഭ സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 5.2 കോടി വോട്ടർമാരാണ് സംസ്ഥാനം ആരു ഭരിക്കുമെന്ന് നിശ്ചയിക്കുക.
വിജയം ഉറപ്പെന്ന് ബിജെപിയും കോൺഗ്രസുംആവർത്തിക്കുമ്പോൾ ജെഡിഎസിന്റെ പ്രകടനവും നിർണായകം ആകും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്
ജലന്ധർ ലോക്സഭ മണ്ഡലത്തിലും നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഒഡീഷയിലെ ഝാർസുഗുഡ, യുപിയിലെ സ്വാർ, ഛാൻബെ , മേഘാലയിലെ സൊഹിയോങ് നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ജലന്ധറിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും അകാലിദളിനും ഒരു പോലെ നിര്‍ണായകമാണ്. കോണ്‍ഗ്രസ് എംപി സന്തോഷ് സിങ് ചൗധരിയുടെ മരണത്തെ തുടര്‍ന്നാണ് ജലന്ധറില്‍ ലോക്സഭ ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മന്ത്രി നബ കിഷോർ ദാസിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഝാർസുഗുഡയില്‍ മകള്‍ ദിപാലി ദാസാണ് ബിജെ‍ഡി സ്ഥാനാര്‍ത്ഥി. സ്വാറില്‍ എസ്‍പി എംഎല്‍എ അബ്ദുള്ള അസം ഖാന്‍റെ അയോഗ്യതയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്..
മെയ് 13നാണ് വോട്ടെണ്ണൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് ബിജെപി ഇത്തവണ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. സോണിയ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കോൺ​ഗ്രസും പ്രചാരണത്തിന് എത്തിച്ചു.

You might also like

-