പ്രവാസികളുടെ വസതിക്കു മുന്നിൽ ബോർഡ് പതിക്കാനുള്ള സർക്കാർ ഉത്തരവ്‌ പിൻവലിക്കണം,ആരോപണം തെറ്റെന്ന് ആരോഗ്യവകുപ്പ്.പി എം ഫ്

വിദേശത്തുനിന്നും  മടങ്ങിയെത്തുന്ന  പ്രവാസികളുടെ  വീടിനു  മുന്നിൽ  ബോർഡ് സ്ഥാപിക്കുന്നു എന്നുള്ള  പ്രചരണം തെറ്റാണെന്നു . ആരോഗ്യ വകുപ്പ്    മന്ത്രിയുടെ  ഓഫീസ് അറിയിച്ചു

0

ന്യൂയോർക് /തിരുവനതപുരം   :ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും കേരളത്തിലെത്തുന്ന പ്രവാസികളുടെ വീടിനു മുന്നിൽ കോവിഡ് 19 സംബന്ധിച്ച ബോർഡ്‌ പതിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും നിലവിലുള്ള ഉത്തരവ്‌ പൂർണമായും പിൻവലിക്കണമെന്നും പ്രവാസി  മലയാളി ഫെഡറേഷൻ കേരള ഗവൺമെന്റിനോട് ആവശ്യപ്പെട്ടു .ഇത് സമൂഹത്തിൽ നിന്നും പ്രവാസികളെ ഒറ്റപ്പെടുത്താനും എക്കാലവും അവരെ മാറ്റി നിർത്തപ്പെടാനും സാധ്യത ഉണ്ടെന്നതിനാൽ പ്രതിഷേധാർഹമാണെന്നും  പി എം ഫ് ഗ്ലോബൽ സംഘടന അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ ഇന്നത്തെ ഈ പുരോഗതിയിൽ പ്രവാസികളുടെ വിലയേറിയ പങ്കു വിസ്മരിച്ചു കൂടാത്തതാണ് ഈ കോവിഡ് കാലത്ത് പല രംഗങ്ങളിലും അവർ തഴയപ്പെട്ടു, മുറിവേറ്റ മനസ്സുംചിന്തകളുമായി പ്രവാസികൾ നെട്ടോട്ടമോടുമ്പോൾ  പ്രവാസികൾ എക്കാലവും നെഞ്ചിലേറ്റിയ ചില രാഷ്ട്രീയ, സാംസ്‌കാരിക, കലാ നായകർ പ്രതികരിക്കേണ്ട സമയത്തു മൗനം പാലിക്കുകയും എന്നാൽ ഇപ്പോൾ കുറച്ചു വിമാന ടിക്കറ്റും മറ്റുമായി കളത്തിൽ ഇറങ്ങി പ്രവാസികളെ വീണ്ടും സ്നേഹിക്കാൻ തുടങ്ങിയിരിക്കുകയാണ്.

കേരള സർക്കാരും പ്രത്യേകിച്ച് മുഖ്യ മന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും ലോകത്തിനു തന്നെ മാതൃക പരമായ നിലപാടാണ് ഈ കൊറോണ കാലത്തു സ്വീകരിച്ചു വന്നിട്ടുള്ളത്, അങ്ങനെ ഒരു കരുതൽ ഉള്ള സർക്കാരും സന്ദർഭവും ഉള്ള സാഹചര്യത്തിൽ വീടുകളിൽ ബോർഡ് വെക്കാനുള്ള തീരുമാനം എങ്ങനെ ഉരുത്തിരിഞ്ഞുവെന്നു ഒരു സാമാന്യ പ്രവാസികൾ എന്ന നിലയിൽ നമ്മൾ സർക്കാരിനോട് ആരായുകയാണ് മാത്രവുമല്ല ആ ഒരു തീരുമാനം അംഗീകരിക്കാൻ സാധിക്കുകയില്ല.

കേരളത്തിന് പുറത്തു നിന്നും വരുന്നവർ ആയ പ്രവാസികൾ താമസിക്കുന്നിടത്തു ഇത്തരംസ്റ്റിക്കറുകൾ ഒട്ടിക്കുവാനാണ് സർക്കാർ നീക്കം മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരുവനന്തപുരം ജില്ലയിൽ എത്തിയവരുടെ വീടുകളുടെ മുന്നിൽ കൊറന്റൈനെ സ്റ്റിക്കർ പതിക്കുമെന്നു മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. ഇപ്പോൾ തന്നെ പ്രവാസികളെ രോഗം പരത്താൻ വന്നവരായാണ് നാട്ടിൽ പൊതുവെ വിലയിരുത്തപ്പെടുത്തുന്നത് ഈയൊരു പ്രവണത അതിനെ ബലപ്പെടുത്തുന്നതുമാണ്, ക്വറന്റൈൻ ചെയ്യപ്പെടുന്നത് വിദേശത്തു നിന്നെത്തിയവരോ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരെയോ ആണ് അവരുടെ വിവരങ്ങൾ സർക്കാർ ആരോഗ്യ വകുപ്പിന്റെ സംവിധാനത്തിൽ ഉണ്ട്. ഇത്തരം പദ്ധതികൾ സാംസ്‌കാരിക കേരളത്തിന് ചേർന്നതല്ലെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ മേൽ വീണ്ടും മുദ്ര കുത്തുന്ന ഇത്തരം ഹീനമായ പരിപാടികൾഅവസാനിപ്പിക്കണമെന്നും അത് അപലപനീയമാണെന്നും നടപ്പിൽ വരുത്തരുതെന്നും പി എം ഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ചീഫ് പേട്രൺ ഡോക്ടർ മോൻസ് മാവുങ്കാൽ, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, കേരള പ്രസിഡണ്ട് ബേബി മാത്യു എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.

പ്രചാരണം തെറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്

അതേസമയം  വിദേശത്തുനിന്നും  മടങ്ങിയെത്തുന്ന  പ്രവാസികളുടെ  വീടിനു  മുന്നിൽ  ബോർഡ് സ്ഥാപിക്കുന്നു എന്നുള്ള  പ്രചരണം തെറ്റാണെന്നു . ആരോഗ്യ വകുപ്പ്    മന്ത്രിയുടെ  ഓഫീസ് അറിയിച്ചു . ജനങ്ങളുടെ   സുരക്ഷക്ക്  വേണ്ടി  നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുടെ വീടുകൾക്ക്  മുന്നിൽ  തദ്ദേശ  സ്വഭരണ സ്ഥാപനങ്ങൾ  കോവിഡ് പടർന്ന ആദ്യഘട്ടത്തിൽ സ്റ്റിക്കർ  പതിച്ചിരുന്നു . ലോക ആരോഗ്യ സംഘടനയുടെ   പ്രോട്ടോകോൾ  പകരമാണ്  ഇത്തരത്തിലുള്ള അറിയിപ്പുകൾ  നൽകുന്നത് . പ്രവാസികളുടെ  മടങ്ങിവരവിനു മുൻപേ  സംസ്ഥാനത്ത് കോവിഡ്  നിരീക്ഷണത്തിൽ  കഴിയുന്നവരുടെ  വീടുകളിൽ ഇത്തരം  അറിയിപ്പുകൾ ചിലയിടങ്ങൾ പതിച്ചിരുന്നുഎന്നാൽ ഇപ്പോൾ ഇതു നടപ്പാക്കുന്നില്ല   .

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാതെ വിദേശത്തുനിന്നും  മടങ്ങിയെത്തി  നിരീക്ഷണത്തിൽ വീടുകളിൽ കഴിയേണ്ടവർ   നിയന്ത്രങ്ങളങ്ങൾ  പാലിക്കാതെ ബന്ധു വീടുകളിലും മാർക്കറ്റിലും മറ്റും കറങ്ങി നടന്ന സംഭവങ്ങൾ നിരവധിയാണ് .മാത്രമല്ല നിരീക്ഷണത്തിൽ ആളുകൾ കഴിയുന്നതറിയാതെ ആളുകൾവന്നു പോകുന്നു .പത്രം പാൽ പാചക വാതക  മൽസ്യം  മാംസക്കച്ചവടക്കാർ  തുടങ്ങിയവർ  നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുടെ വീടുകളിൽ അറിയാതെ കയറിയിറങ്ങയ സംഭവങ്ങൾ നിരവധിയാണ്  ഇങ്ങനെ  നിരീക്ഷണത്തിൽ കഴിഞ്ഞവരുമായി സമ്പർഗ്ഗം പുലർത്തയവരെ നിരീക്ഷണത്തിൽ ആക്കേണ്ട സ്ഥിതി പലപ്പോഴു ഉണ്ടായിട്ടുണ്ട്  ഇത് ആവർത്തിക്കാതിരിക്കാൻ ആദ്യ ഘട്ടത്തിൽ നിരീക്ഷത്തിലിരിക്കുന്നവരുടെ  വീടിൽ  നിരീക്ഷ തിയതി രേഖപ്പെടുത്തുക മാത്രമാണ് ചെയ്‌തിട്ടുള്ളത്‌  ഇപ്പോൾ ഇത്തരത്തിൽ യാതൊരു   സ്റ്റിക്കറുകളും പതിക്കുന്നില്ലന്ന്  ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇന്ത്യ വിഷൻ മീഡിയയെ അറിയിച്ചു  സർക്കാർ സുരക്ഷാ ഒരുക്കുന്നത്  സമൂഹത്തിൽ ആര്ക്കും ഓരോഗം പടരാതിരിക്കനാണ്  .സംസ്ഥാന സർക്കാരിന്റെ  ജാഗ്രത പ്രവർത്തനങ്ങളെ ചില വ്യക്തികളും സംഘടനകളും  ദുർവ്യഖ്യാനം ചെയുകയാണെന്നും ഇത് രാഷ്ട്രീയ ലക്‌ഷ്യം വച്ചുള്ളതാണെന്നു ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു 

You might also like

-