കരിപ്പൂർ വിമാന ദുരന്തം മരണം 14 ആയി 15 പേർക്ക് ഗുരുതര പരിക്ക്
14 പേർ മരിച്ചതായും 15 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു
UPDATING….
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളതയിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി വിമാനം രണ്ടായി പിളര്ന്നതായി .ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന് വലിയ അപകടമാണ് സംഭവിച്ചതെന്നാണ് വിവരങ്ങൾ.14 പേർ മരിച്ചതായും 15 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു , രണ്ടു പേർ മരണപെട്ടതായി ടി വി എം എൽ എ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട് അറിയിച്ചു മരിച്ചതിൽ ഒരാൾ വിമാനത്തിന്റെ പൈലറ്റാണ് ഒട്ടേറെപ്പേർക്ക് കാര്യമായ പരുക്കുകളുണ്ട്. 20 പേരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അവരുടെ പരുക്ക് ഗുരുതരമല്ല. മെഡിക്കൽ സംഘം പരുക്കേറ്റ യാത്രക്കാർക്ക് അടിയന്തര ചികിൽസ ലഭ്യക്കി ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോടുള്ള ആശുപത്രികളിലേക്ക് ആംബുലൻസി എത്തിച്ചുകൊണ്ടിരിക്കയാണ് വിമാനത്തിന്റെ പൈലറ്റ് മരിച്ചുവെന്നുമാണ വിവരം.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെയാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്. ഇതില്‍ ഒരു പൈലറ്റ് മരിച്ചെന്നാണ് വിവരം. വിമാനത്തിന് സാരമായ കേടുപാടുകള്‍. യാത്രക്കാര്‍ക്ക് പരുക്കുമുണ്ട്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റുന്നു.
വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീണുവെന്ന് ടിവി.ഇബ്രാഹിം എംഎല്‍എ പറഞ്ഞു. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഇവരുടെ പരുക്ക് ഗുരുതരമല്ല. ദുബായില്‍ നിന്നെത്തിയ വിമാനമാണ് ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് വീണത്.
റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം രണ്ടു ഭാഗമായി മുറിഞ്ഞു. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദുബായിൽ നിന്നു കോഴിക്കോട്ടേക്കെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (IX1344) അപകടത്തിൽ പെട്ടത്
കരിപൂർ വിമാനാപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടർമാർ, ഐ.ജി. അശോക് യാദവ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.