പി.കെ ശശിക്കെതിരായ ആരോപണം: മൊഴിയെടുക്കൽ തുടരും
മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം മേഖലകളിലെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളിൽ നിന്നാണ് അന്വേഷണ കമ്മീഷൻ ഇന്നലെ വിവരങ്ങൾ ശേഖരിച്ചത്. മൊഴിയെടുക്കൽ 11 മണിക്കൂറോളം നീണ്ടു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു പി.കെ ശശി നേരത്തേ കമ്മീഷന് നൽകിയ മൊഴി.
തിരുവനതപുരം :പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ ഗൂഢാലോചനയടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് സി.പി.എം അന്വേഷണ കമ്മീഷൻ. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും കമ്മീഷൻ അംഗങ്ങൾ പറഞ്ഞു. പി.കെ ശശിയുടേയും പരാതിക്കാരിയുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളിൽ നിന്നുള്ള മൊഴിയെടുപ്പ് ഇന്നും തുടരും.
മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം മേഖലകളിലെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളിൽ നിന്നാണ് അന്വേഷണ കമ്മീഷൻ ഇന്നലെ വിവരങ്ങൾ ശേഖരിച്ചത്. മൊഴിയെടുക്കൽ 11 മണിക്കൂറോളം നീണ്ടു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു പി.കെ ശശി നേരത്തേ കമ്മീഷന് നൽകിയ മൊഴി. പീഡനത്തെ കുറിച്ച് നേരത്തേ തന്നെ സി.പി.എമ്മിലെയും ഡി.വൈ.എഫ്.ഐയിലെയും ചില നേതാക്കളെ അറിയിച്ചിരുന്നതായി പരാതിക്കാരിയും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് പേരിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തത്. ഗൂഢാലോചന ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും റിപ്പോർട്ട് തയ്യാറാക്കുകയെന്ന് കമ്മീഷൻ അംഗമായ പി. കെ ശ്രീമതി പറഞ്ഞു. അന്വേഷണം അവസാനഘട്ടത്തിലെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു.
പരാതിയിൽ ഉറച്ചുനിൽക്കുന്നതായി മൊഴി നൽകിയ പരാതിക്കാരി അനുനയ ശ്രമങ്ങൾക്കെത്തിയവരെക്കുറിച്ചും കമ്മീഷനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് സൂചന