പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ഇന്ത്യാനക്കാരന് 160 വര്‍ഷം തടവ്

ലൈംഗീക പീഡനം, ബാലപീഡ തുടങ്ങിയ പത്ത് ചാര്‍ജുകളാണ് നിക്കളസിനെതിരെ പൊലീസ് സ്വീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 വ്യാഴാഴ്ചയായിരുന്നു വിധി പ്രഖ്യാപനം. ചുരുങ്ങിയത് 132 വര്‍ഷമെങ്കിലും ഇയ്യാള്‍ ജയിലില്‍ കഴിയേണ്ടിവരും

0

ഇന്ത്യാന: പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ ഇന്ത്യാനക്കാരനായ നിക്കളസ് ഡിയോണ്‍ ത്രാഷിനെ (34) ഗ്രാന്റ് കൗണ്ടി 160 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതായി പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ലൈംഗീക പീഡനം, ബാലപീഡ തുടങ്ങിയ പത്ത് ചാര്‍ജുകളാണ് നിക്കളസിനെതിരെ പൊലീസ് സ്വീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 വ്യാഴാഴ്ചയായിരുന്നു വിധി പ്രഖ്യാപനം. ചുരുങ്ങിയത് 132 വര്‍ഷമെങ്കിലും ഇയ്യാള്‍ ജയിലില്‍ കഴിയേണ്ടിവരും.

കഴിഞ്ഞ മാസം കേസ്സിന്റെ വിചാരണ സമയത്ത് പെണ്‍കുട്ടി കോടതിയില്‍ നേരിട്ടെത്തി 15 തവണ തന്നെ പീഡിപ്പിച്ചതായി മൊഴി നല്‍കിയിരുന്നു.ഈ പെണ്‍കുട്ടിയുടെ മാതാവിനെതിരേയും പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ സഹായിച്ചതിനും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും അതു മറച്ചു വച്ചതിനും ഇതിന്റെ ഉത്തരവാദിത്തം സ്കൂളിലെ മറ്റൊരു കുട്ടിക്കാണെന്ന് പറയുവാന്‍ കുട്ടിയെ നിര്‍ബന്ധിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരുന്നത്.

പതിനൊന്ന് വയസ്സായപ്പോള്‍ 2017 സെപ്റ്റംബറില്‍ ഒരു ആണ്‍കുഞ്ഞിന് ഈ പെണ്‍കുട്ടി ജന്മം നല്‍കിയിരുന്നു. ഈ കേസ് ഇതുവരെ തീരുമാനമായില്ല. വിധി പ്രഖ്യാപനത്തിനു ശേഷം നിക്കളസിനെ ഗ്രാന്റ് കൗണ്ടി ജയിലിലേക്ക് മാറ്റി.

You might also like

-