ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തുറക്കാം , കള്ള് ഷാപ്പിൽ ആഹാരവു

കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷോപ്പിങ് കോംപ്ലെക്‌സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം.

0

തിരുവനതപുരം :സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തു​റ​ക്കാം . ബു​ധ​നാ​ഴ്ച മു​ത​ൽ ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ​ക്കും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ​ക്കും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണം ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ട​ക​ളി​ൽ ഹെ​യ​ർ ക​ട്ടിം​ഗ്, ഡ്ര​സിം​ഗ്, ഷേ​വിം​ഗ് എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി. എ​സി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ല. മു​ടി​വെ​ട്ടാ​ൻ ഓ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​കം ടൗ​വ​ൽ ഉ​പ​യോ​ഗി​ക്ക​ണം. പ​റ്റു​മെ​ങ്കി​ൽ മു​ടി​വെ​ട്ടാ​ൻ എ​ത്തു​ന്ന ആ​ൾ ത​ന്നെ ടൗ​വ​ൽ ക​രു​ത​ണം. ക​ട​യി​ൽ ര​ണ്ട് പേ​രി​ൽ കൂ​ടു​ത​ൽ കൂ​ടി നി​ൽ​ക്കാ​ൻ പാ​ടി​ല്ല. സാ​നി​റ്റൈ​സ​ർ നി​ർ​ബ​ന്ധ​മാ​യും ക​ട​യി​ൽ‌ ഉ​ണ്ടാ​വു​ക​യും വേ​ണം. ഊ​ഴം അ​നു​സ​രി​ച്ച് മു​ടി​വെ​ട്ടു​ന്ന​തി​ന് മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യ​ണ​മെ​ന്നും നി​ബ​ന്ധ​ന​ക​ളി​ൽ പ​റ​യു​ന്നു. ക​ട​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ദി​വ​സം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ മാ​ത്ര​മേ പാ​ടു​ള്ളു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.റസ്റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ ഭക്ഷണവിതരണം നടത്താം. എന്നാല്‍ പത്തുവരെ ഓണ്‍ലൈന്‍ ഹോം ഡെലിവിറി അനുവദിക്കും.

കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷോപ്പിങ് കോംപ്ലെക്‌സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം. ഏതൊക്കെ കടകള്‍ തുറക്കണം എന്നത് സംബന്ധിച്ച് അവിടെയുള്ള കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്ത് അവയുടെ അനുമതിയോടെ തീരുമാനിക്കം.ബിവറേജസ് ഓട്ട്‌ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാഴ്‌സല്‍ സര്‍വീസിനായി തുറക്കാം. ബാറുകളില്‍ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധന ബാധകമാണ്. ഈ സംവിധാനം നിലവില്‍ വരുന്ന ദിവസം മുതല്‍ ക്ലബ്ബുകളില്‍ ഒരു സമയത്ത് അഞ്ച് ആളുകളില്‍ അധികം വരില്ലെന്ന നിബന്ധന പാലിച്ചുകൊണ്ട് അംഗങ്ങള്‍ക്ക് മദ്യവും ആഹാരവും പാഴ്‌സലായി വിതരണം ചെയ്യാം. ടെലിഫോണ്‍ ബുക്കിങോ മറ്റുമാര്‍ഗങ്ങളോ ക്ലബ്ബുകള്‍ സ്വീകരിക്കണം. അംഗങ്ങള്‍ അല്ലാത്തവരുടെ പ്രവേശനം ക്ലബ്ബുകളില്‍ അനുവദിക്കില്ല. കള്ളുഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.