കേരളത്തോട് കേന്ദ്രത്തിന്റെ നീതികേട്‌ ‘സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായമില്ലാതെ മുന്നോട്ട് പോകാനാകില്ല’; മുഖ്യമന്ത്രി

0

തിരുവന്തപുരം :സർവകക്ഷി സംഘത്തെ അപമാനിച്ചതുൾപ്പെടെ പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.രംഗത്തെത്തി , കോച്ച് ഫാക്ടറി വിഷയത്തില്‍ പ്രധാനമന്ത്രിയുടേത് നിഷേധാത്മകമായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യവിഹിതം കൂട്ടണമെന്ന ന്യായമായ ആവശ്യം പോലും പ്രധാനമന്ത്രി അംഗീകരിക്കുന്നില്ല. പ്രധാനമന്ത്രി വിശദമായ ചര്‍ച്ചയിലേക്ക് കടന്നില്ല.നിവേദക സംഘത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി അവസരം നല്‍കിയില്ല എന്നും പിണറായി ആരോപിച്ചു.കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്നത് നീതികേടാണ്.
ഒരു സംസ്ഥാനത്തിനും കേന്ദ്രസഹായമില്ലാതെ മുന്നോട്ട് പോകാനാകില്ല. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ സഹകരണവും ആവശ്യമാണ്. പ്രധാനമന്ത്രിയുടെ പ്രതികരണം കേരളത്തിന്റെ പൊതുതാത്പര്യത്തിന് എതിരാണെന്നും പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

You might also like

-