പ്രധാനമന്ത്രി കളിച്ചത് തരംതാണ കളി,; നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിച്ചു:ചെന്നിത്തല

പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബി.ജെ.പിയുടെ പ്രതിനിധി ഉള്‍പ്പടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

0

തിരുവന്തപുരം കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തോട് പ്രധാന മന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വ്വകക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി കേന്ദ്ര മന്ത്രി കണ്ണന്താനവുമായി ചര്‍ച്ച നടത്തിയതും സര്‍വ്വ കക്ഷി സംഘത്തിന് നല്‍കാത്ത ഉറപ്പുകള്‍ നല്‍കിയതും കണ്ണന്താനം അത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചതും തരംതാണ രാഷ്ട്രീയക്കളിയായിപ്പോയെന്നും ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല ഇതൊന്നും. ചെന്നിത്തല പറഞ്ഞു.

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ സംസ്ഥാനത്തെ അപമാനിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബി.ജെ.പിയുടെ പ്രതിനിധി ഉള്‍പ്പടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയാണ്.അദ്ദേഹം കൂടി ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നിലേക്കാണ് പരാതിയുമായി സര്‍വ്വകക്ഷി സംഘമെത്തിയത്. ആ നിലയ്ക്ക് മന്ത്രിയായ കണ്ണന്താനത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ? കേരളത്തില്‍ നിന്ന് സംഘമെത്തുമ്പോള്‍ മറുപടിക്കായി കണ്ണന്താനത്തെ വിളിക്കേണ്ടിയിരുന്നത് പ്രധാനമന്ത്രിയായിരുന്നു.കേരളത്തിന്റെ കാതലായ ആവശ്യം ഉന്നയിക്കാനെത്തിയ സര്‍വ്വകക്ഷി സംഘത്തിന് മുന്നില്‍ രാഷ്ട്രീയം കളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

You might also like

-