325-126: അവിശ്വാസ പ്രമേയം പരാജയപെട്ടു ; പ്രതിപക്ഷത്തുനിന്ന് വോട്ടു ചോര്‍ച്ച . ഇനി 2024ല്‍ അവിശ്വാസവുമായി വന്നാല്‍ മതിയെന്നുംനരേന്ദ്രമോദി പ്രതിപക്ഷത്തോട്

154 വോട്ട് പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് 126 വോട്ട് മാത്രമാണു നേടാനായത്

0

ഡൽഹി :രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചാണ് മോഡി തന്റെ പ്രസംഗം ആരംഭിച്ചത് “രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ധൃതിയെന്ന് നരേന്ദ്ര മോദിയുടെ പരിഹാസം. തന്നെ കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിന് കഴിയില്ല, ജനങ്ങള്‍ക്ക് മാത്രമേ കഴിയൂ. പ്രതിപക്ഷം വികസനത്തിന് എതിരാണ്. പ്രതിപക്ഷത്തിന്റേത് നിഷേധാത്മകമായ രാഷ്ട്രീയമാണെന്നും മോദി കുറ്റപ്പെടുത്തി”.ടി ഡി പി കൊണ്ടുവന്ന അവിശ്വസ പ്രമേയം വോടെടുപ്പിനിട്ട് തളളി. 325 പേര്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 126 പേര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം, 154 വോട്ട് പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് 126 വോട്ട് മാത്രമാണു നേടാനായത്. ബിജെപി വോട്ടുകള്‍ക്ക് പുറമെ എന്‍ ഡി എയിലെ ഘടകകക്ഷികളുടെ വോട്ടും ലഭിച്ചു. കോണ്‍ഗ്രസ്, ഇടതുപക്ഷം ടി ഡി പി എന്നിവരുടെ വോട്ടുകളാണ് പ്രമേയത്തെ അനുകൂലിച്ച് ലഭിച്ചത്.

ഇനി പ്രതിപക്ഷം 2024ല്‍ അവിശ്വാസവുമായി വന്നാല്‍ മതിയെന്നും. എന്തിനാണ് തിടുക്കം കാട്ടുന്നതെന്നും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന്റെ ഭരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അവിശ്വാസപ്രമേയം തള്ളിക്കളയണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. വികസനവിരുദ്ധരെ തിരിച്ചറിയാനുള്ള അവസരമാണ് ഈ അവിശ്വാസപ്രമേയം തനിക്ക് നല്‍കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റേത് നിഷേധാത്മകരാഷ്ട്രീയമാണെന്നും തന്നെ അധികാരത്തില്‍ നിന്നും മാറ്റമെന്നുള്ളത് ചിലരുടെ ധാര്‍ഷ്ട്യം മാത്രമാണ്. പ്രീണനം നടത്തിയല്ല വികസനം നടത്തിയാണ് തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന സര്‍ക്കാരാണ് തന്റേത്. തന്നെ മാറ്റാന്‍ ജനങ്ങള്‍ക്ക് മാത്രമേ കഴിയൂ മോദി പറഞ്ഞു.

ഒരു കുടുംബത്തെ മാത്രം തുണച്ചതിന് കോണ്‍ഗ്രസിനെ രാജ്യം ശിക്ഷിച്ചു. പ്രണബിനോട് നെഹ്‌റു കുടുംബം കാണിച്ചത് അനീതി. ആന്ധ്രയെ വിഭജിച്ചത് രാഷ്ട്രീയനേടത്തിനായി. തെലുങ്കാനയും ആന്ധ്രയും കോണ്‍ഗ്രസിനെ പുറത്താക്കി. വോട്ടിന് പണം നല്‍കിയ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. ടി.ഡി.പി രാഷ്ട്രീയം കളിക്കുകയാണ്. ആന്ധ്രയുടെ ദുര്‍ഗതിക്ക് കാരണം കോണ്‍ഗ്രസാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വലയില്‍ ടിഡിപി വീണു. പ്രത്യേകപാക്കേജ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും മോദി പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ സഭയില്‍ പ്രതിപക്ഷം ബഹളം തുടരുകയാണ്. വീ വാണ്ട് ജസ്റ്റിസ് എന്ന മുദ്രാവാക്യം മുഴക്കി കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നത്.
രാഹുലിനെ പരിഹസിച്ച രീതിയാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്. ടി.ഡി.പി എം.പിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയാണ്. തന്നെ കെട്ടിപിടിച്ച രാഹുലിന്റെ നടപടിയേയും മോദി പരിഹസിച്ചു.

എല്ലാവരും തന്നോട് കസേരയില്‍ നിന്ന് ഏഴുന്നേല്‍ ക്കാന്‍ പറയുന്നു. എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ ഇത്ര ധൃതി? ധൃതി കാരണമാണോ തന്റെ ഇരിപ്പിടത്തിലേക്ക് ഓടി വന്നത്
പ്രധാന മന്ത്രി മറുപടി പ്രസംഗത്തില്‍ ചോദിക്കുന്നു. ജനാധിപത്യത്തില്‍ ധൃതി പാടില്ലെന്നും മോദി പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനെയോ ജുഡീഷ്യറിയെയോ റിസര്‍വ് ബാങ്കിനെയോ രാജ്യാന്തര ഏജന്‍സികളെയോ ഒന്നിനെയും കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും മോദി ആരോപിച്ചു

You might also like

-