പെട്ടിമുടിദുരന്തം: ഇന്നലെ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്ത് തൊഴിലാളികൾ മരണം 66 ആയി
പെട്ടിമുടിയാറിൽ ഭൂതക്കുഴി ഭാഗത്തുള്ള വലിയ കയത്തിലെ പാറയിടുക്കിലാണ് മൃതദേഹം കണ്ടത്തിയത്കെ എച് പി കമ്പനി സൂപ്രവൈസർ മേഘനാഥനാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത് .
മൂന്നാർ : പെട്ടിമുടി ദുരന്തത്തിൽ കാണാതായി ഇന്നലെ കണ്ടെത്തിയ ആളിൻറെ മൃതദേഹം പുറത്തെടുത്തു . കെ ഡി എച് പി കമ്പനി തൊഴിലകൾ നടത്തിയ തിരച്ചിൽ ഇന്നലെ ഒച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തതത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി . പെട്ടിമുടിയാറിൽ ഭൂതക്കുഴി ഭാഗത്തുള്ള വലിയ കയത്തിലെ പാറയിടുക്കിലാണ് മൃതദേഹം കണ്ടത്തിയത്കെ എച് പി കമ്പനി സൂപ്രവൈസർ മേഘനാഥനാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത് .
ഇന്ന് ദേവികുളം എം എൽ എ യുടെ നേതൃത്തത്തിലുള്ള കെ ഡി എച് പി കമ്ബനി തൊഴിലാളികളുടെ സംഘമാണ് മൃതദേഹം കയത്തിലെ പറയിടുക്കിൽ നിന്നും പുറത്തെടുത്ത് നാല്പത്തിയഞ്ചിനും അൻപത്തിനും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹം മൃതദേഹം ആരുടേതാണെന്നും തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയിരുന്നു. അതി സാഹസികതമായി തൊഴിലാളികൾ തന്നെയാണ് മൃതദേഹം പുറത്തെടുത്തത്
മൃതദേഹം കണ്ടത്തിയ ഭാഗത്തു ഇന്നലെ തൊഴിലാളികൾക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല . മൃതദേഹം കരക്കെത്തിക്കാൻ വിദഗ്ദ്ധരുടെ സഹായം ആവശ്യമാണെന്നാണ് തൊഴിലാളികൾ ഇന്നലെ അറിയിച്ചിരുന്നു എന്നാൽ വിദഗ്ദ്ധസംഘം വരാൻ കാത്തു നില്കാതെ തൊഴിലാളികൾ കയത്തിൽ ഇറങ്ങി മൃതദേഹം പുറത്തെടുക്കുകയായിരുന്നു
മോശം കാലാവസ്ഥ എന്ന് പറഞ്ഞു ജില്ലാ ഭരണകൂടം കഴിഞ്ഞ ആഴ്ച്ച തിരച്ചിൽ അവസാനിപ്പിച്ചിരുന്നു . അതേസമയം ദുരന്തത്തിൽപെട്ട അഞ്ചുപേരെക്കൂടി കണ്ടെത്താൻ ഉണ്ടന്നിരിക്കെ തിരച്ചതിൽ നിർത്തിയതിനെതിരെ തൊഴിലാളികൾക്കിടയിൽ കനത്ത പ്രതിക്ഷേധമുയർന്നിട്ടുണ്ട് . തിരച്ചൽ കളക്‌ടർ ഏകപക്ഷിയമായി അവസാനിപ്പിച്ചതിനെതിരെ . ദേവികുളം എം എൽ എ എസ് രാജേന്ദ്രനും രംഗത്തെത്തിയിരുന്നു ദുരന്തത്തിൽപെട്ട് കാണാതായ നാലുപേരുടെ മൃതദേഹം കൂടി ഇനിയും കണ്ടെത്താനുണ്ട്