പെരിയ ഇരട്ടക്കൊലപാതകം: കുറ്റപത്രം ഇന്ന് സമർപ്പിക്കും

സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.

0

കൊച്ചി: കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും. രാഷ്ട്രീയക്കാരുൾപ്പെട്ട കൊലപാതകമെന്ന് പറയുന്ന കുറ്റപത്രത്തിൽ കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നാണ് സൂചിപ്പിക്കുന്നത്.

സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അറസ്റ്റിലായവരിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും, പ്രതികൾക്ക് സഹായം ചെയ്തവരും ഉൾപ്പെടും.

ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. കേസിൽ മുഖ്യ പ്രതി ഉൾപ്പെടെ അറസ്റ്റിലായിട്ട് 90 ദിവസം പൂർത്തിയാകുമ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

You might also like

-