റീപോളിംഗ് നടന്ന പിലാത്തറയിൽ വീടുകൾക്ക് നേരെ ബോംബേറ്.

കോൺഗ്രസ് ബൂത്ത് ഏജൻറിൻറെ വീടിനും ബൂത്തിൽ കള്ളവോട്ട് നടന്നെന്ന പരാതി നൽകിയ ഷാലറ്റ് സെബാസ്റ്റ്യൻറെ വീടിനു നേരെയും ആണ് ബോംബേറ് നടന്നത്.

0

റീപോളിംഗ് നടന്ന പിലാത്തറയിൽ വീടുകൾക്ക് നേരെ ബോംബേറ്. കോൺഗ്രസ് ബൂത്ത് ഏജൻറിൻറെ വീടിനും ബൂത്തിൽ കള്ളവോട്ട് നടന്നെന്ന പരാതി നൽകിയ ഷാലറ്റ് സെബാസ്റ്റ്യൻറെ വീടിനു നേരെയും ആണ് ബോംബേറ് നടന്നത്. കോൺഗ്രസ് ബൂത്ത് ഏജൻറായിരുന്ന പുത്തൂരിലെ വി.ടി.വി പത്മനാഭൻറെ വീടിനു നേരെയാണു ഇന്നലെ അർധരാത്രി 12 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. 12.30 ഓടെയാണു ഷാലറ്റിൻറെ വീടിനു നേരെ ബോംബേറുണ്ടായത്.

പൊതുതെരഞ്ഞെടുപ്പ് ദിനത്തിൽ പിലാത്തറ യുപി സ്‌കൂൾ ബൂത്തിലെത്തിയപ്പോൾ തൻറെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് ഷാലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്യാനാകാതെ മടങ്ങിയതു വാർത്തയായിരുന്നു. ഇന്നലെ ഷാലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്തശേഷം കൂടുതൽ സമയം പോളിംഗ് ബൂത്തിൽ ചെലവഴിച്ചെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പോലീസ് സുരക്ഷയോടെയാണ് ഇവരെ വീട്ടിലെത്തിച്ചത്.

You might also like

-