പണിക്കൻകുടി സിന്ധു കൊലപാതകം പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു

രാവിലെ പത്തുമണിയോടെയാണ് പ്രതി ബിനോയിയുമായി വെള്ളത്തൂവൽ പോലീസ് പണിക്കൻകുടയിൽ ബിനോയിയുടെ വീട്ടിലെത്തിയത് . കൊലപാതകംനടന്ന അടുക്കള വാക്കുതർക്കം നടന്ന മുറിഎന്നിവ ബിനോയി പൊലീസിന് കാട്ടിക്കൊടുത്തു .കൊലപാതകത്തിന് ശേഷം മൃതദേഹം മറവുചെയ്യാൻ ആദ്യം തീരുമാനിച്ച വീടിന് സമീപമുള്ള കുഴിയും പൊലീസിന് ബിനോയി കാണിച്ചുകൊടുത്തു

0

ഇടുക്കി /പണിക്കൻകുടി | പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നു അടുക്കളയിൽ കുഴിച്ചുമൂടിയ കേസിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. കേസിലെ പ്രതി ബിനോയിയെയാണ് ക്ര്യത്യത്തെ നടന്ന സ്ഥലത്തെത്തിച്ചു തെളിവെടുത്തത് പണിക്കൻകുടിയിൽ കൊലപാതകം നടന്ന വീട്ടിലാണ് പ്രധാനമായും പ്രതിയുമായി പോലീസ് തെളിവെടുത്തത് . രാവിലെ പത്തുമണിയോടെയാണ് പ്രതി ബിനോയിയുമായി വെള്ളത്തൂവൽ പോലീസ് പണിക്കൻകുടയിൽ ബിനോയിയുടെ വീട്ടിലെത്തിയത് . കൊലപാതകംനടന്ന അടുക്കള വാക്കുതർക്കം നടന്ന മുറിഎന്നിവ ബിനോയി പൊലീസിന് കാട്ടിക്കൊടുത്തു .കൊലപാതകത്തിന് ശേഷം മൃതദേഹം മറവുചെയ്യാൻ ആദ്യം തീരുമാനിച്ച വീടിന് സമീപമുള്ള കുഴിയും പൊലീസിന് ബിനോയി കാണിച്ചുകൊടുത്തു . കുഴിൽ മൂടിയാൽ ആളുകൾ ശ്രദ്ധിക്കുമെന്നതിലാണന് അടുക്കളയിൽ പുതിയ കുഴിതീർത്ത് മൃതദേഹം മറവു ചെയ്യാൻ തിരുമാനിച്ചത്ന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു . പ്രതി എങ്ങനെയാണ് കൃത്യം നടത്തിയതെന്ന് പൊലീസിന് വിവരിച്ചുനൽകി.

11 ആം തിയതി രാത്രി രാത്രിയാണ് വാക്കുതറക്കത്തെത്തുടർന്നു . സിന്ധുവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത് രാത്രിയിൽ ബിനോയി മർദിച്ച ശേഷം വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ സിധുവിന്റ ദേഹത്തൊഴിച്ചു തീകൊളുത്തി കൊള്ളാൻ ശ്രമിച്ചു ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ബിനോയി സിന്ധു തന്നെ കൊല്ലരുതെന്ന് കരഞ്ഞു കാലുപിടിച്ചു . കുറെ സമയത്തിന് ശേഷം കിടന്ന് മയക്കത്തിലായിരുന്ന സിന്ധുവിന്റെ നെഞ്ചിൽ കയറിയിരുന്ന ശേഷം കഴുത്തു ഞെരിച്ചു ബോധമറ്റ സിന്ധുവിനെ വീടിന് സമീപമുള്ള കുഴിലിട്ടു മുടി . പിറ്റേദിവസം രാവിലെ സിന്ധുവിന്റെ 11 വയസ്സുള്ള മകൻ വന്ന്‌ ‘അമ്മ സിന്ധുവിനെ അന്വേഷിച്ചു . കുട്ടിയോട് ‘അമ്മയെ കാണാനില്ലെന്ന് ഇയാൾ അറിയിക്കുകയായിരുന്നു.പന്ത്രണ്ടാം തിയതി രാത്രിയിലാണ് മൃതദേഹം ആരും കാണാതെ അടുക്കളയിൽ കുഴിയെടുത്ത് മുടി ഒളിപ്പിക്കുന്നതെന്നാണ് ഇയാൾ ഇന്ന് പോലീസിനോട് തെളിവെടുപ്പ് സമയത്തു പറഞ്ഞിട്ടുള്ളത് . കുഴിച്ചുമൂടുന്നതിന് മുൻപ് സിന്ധുവിന്റെ വസ്ത്രം ഉരിഞ്ഞുമാറ്റുകയും ആ വസ്ത്രങ്ങൾ പുഴയിൽ കൊണ്ടുപോയി ഒഴുക്കിയെന്നുമാണ് ഇയാൾ പറയുന്നത് .

സിന്ധിവിന്റെ കൊലപാതകം നടക്കുന്നതിന് കുറെ ദിവസങ്ങൾക്ക് മുൻപ് സിന്ധുവിന്റ് ആദ്യഭർത്താവ് എലിപ്പനി ബാധിച്ചു കോട്ടയം മെഡിക്കൽ കോളേജ്ജിൽ ചികിത്സയിലായിരുന്നു . മുൻ ഭർത്താവ് അസുഖ ബാധിതനാണെന്നു അറിഞ്ഞു . സിന്ധു ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നു .സിന്ധു മുൻഭർത്താവിനെ ശിശ്രുഷിക്കാൻ പോയത്. ബിനോയിക്ക് ഇഷ്ടമായിരുന്നില്ല . ആശുപത്രിയിലായിരുന്നു സിന്ധുവിനെ മടക്കിക്കൊണ്ടുവരാൻ . സിന്ധു വിന്റെ 11 വയസുള്ളമകനെ കെട്ടിത്തൂക്കി കൊള്ളാൻ ബിനോയി ശ്രമിച്ചിരുന്നു . മടങ്ങിവന്നില്ലങ്കിൽ മകനെ കൊല്ലും എന്ന് പറഞ്ഞു ഭീക്ഷണിപ്പെടുത്തിയാണ് ബിനോയി തന്നെ കോട്ടയം മെഡിക്കൽ
കോളേജ്ജിൽ മുൻഭർത്താവിനെ ചികില്സിച്ചുകൊണ്ടിരുന്ന സിന്ധുവിനെ വീണ്ടും പണിക്കൻകുടിയിലേക്ക് കൂട്ടികൊണ്ടുവന്നത് . മാത്രമല്ല അടുത്തിടെയായി സിന്ധുവിനെ ആരൊക്കെയോ ഫോണിൽ ബന്ധപ്പെടുന്നത് ബിനോയി ശ്രദ്ധിച്ചിരുന്നു . ഇത്തരം സംഭവങ്ങൾ ചോദിച്ചയിരുന്നു ബിനോയി സിന്ധുവുമായി കലക്കിക്കുകയും ഒടുവിൽ സിന്ധുവിനെ കൊലപ്പെടുത്തുകയും ചെയുന്നത്

പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് ഇടുക്കി ഡി വൈ എസ് പി ഇമ്മാനുവേൽ പോൾ പറഞ്ഞും
വെള്ളത്തൂവൽ സി ഐ ആർ കുമാർ എസ് ഐ മാരായ സി ആർ സന്തോഷ് സജി എം പോൾ തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്തം കൊടുക്കുന്നത്
പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരുമെന്ന് അറിഞ്ഞു പ്രദേശത്തു വാൻ ജനാവലി തടിച്ചു കൂടിയിരുന്നു

You might also like