മികച്ച ഭരണ നിര്‍വഹണത്തിൽ കേരളം മൂന്നാംതവണയും ഒന്നാം റാങ്ക് പിണറായി സര്‍ക്കാരിന് അഭിമാനനേട്ടം
രാജ്യത്തെ മികച്ച ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം തവണയും ഒന്നാമത്. പബ്ലിക് അഫയേര്‍സ് സെന്റര്‍ (പിഎസി) പുറത്തുവിട്ട പബ്ലിക് അഫയേര്‍സ് ഇന്റക്‌സ് (പിഎഐ) 2018 പട്ടികയിയാണ് കേരളം ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്.
ഡൽഹി :രാജ്യത്തെ മികച്ച ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം തവണയും ഒന്നാമത്. പബ്ലിക് അഫയേര്‍സ് സെന്റര്‍ (പിഎസി) പുറത്തുവിട്ട പബ്ലിക് അഫയേര്‍സ് ഇന്റക്‌സ് (പിഎഐ) 2018 പട്ടികയിയാണ് കേരളം ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. മുന്‍പ് 2016 ലും 2017 ലും കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്.
കേരളത്തിന് തൊട്ടു പിന്നില്‍ തമിഴ്നാടും തെലങ്കാന മൂന്നും കര്‍ണ്ണാടകം നാലും ഗുജറാത്ത് അഞ്ചും റാങ്ക് നേടി. പട്ടികയില്‍ മദ്ധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളാണ് ഏറ്റവും പുറകില്‍. സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേര്‍സ് സെന്റര്‍ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നത്.
സാമ്പത്തിക വിദഗ്ദ്ധനായ സാമുവല്‍ പോള്‍ 1994 ല്‍ സ്ഥാപിച്ചതാണ് പബ്ലിക് അഫയേര്‍സ് സെന്റര്‍. പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി മികച്ച ഭരണത്തിലേക്ക് സംസ്ഥാനങ്ങളെ നയിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്.
സര്‍ക്കാര്‍ രേഖകളെ അടിസ്ഥാനമാക്കിയാണ് ഭരണത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. ഇതിനായി 30 പ്രധാന വിഷയങ്ങളും 100 ഓളം സൂചകങ്ങളും തിരഞ്ഞെടുത്തിരുന്നു. എല്ലാ കുട്ടികള്‍ക്കും മികച്ച ജീവിതസൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ കേരളവും ഹിമാചല്‍ പ്രദേശും മിസോറാമും പട്ടികയുടെ മുന്നില്‍ ഇടം പിടിച്ചിട്ടുണ്ട്.