വിശാല മതേതര സഖ്യo കോണ്‍ഗ്രസ് ലക്‌ഷ്യം ; ചുമതല രാഹുലിന്

 12 സംസ്ഥാനങ്ങളില്‍ നിന്ന് 150 സീറ്റ്; ബാക്കി സീറ്റുകള്‍ സംസ്ഥാനത്തെ സഖ്യത്തിലൂടെ നേടും

0

ഡൽഹി :അഴിമതിയിലൂടെ  ഭരണവും ജപ്രീതിയും  പ്രശസ്തിയും  നഷ്ടപെട്ട കോൺഗ്രസ്സ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപിയെ നേരിടാന്‍ വിശാല മതേതര സഖ്യം രൂപീകരിക്കാനൊരുങ്ങി . സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി. വിശാല മതേതര സഖ്യ രൂപീകരണത്തിന് പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി.ഇതിന് മുമ്പ് ബൂത്തുതലം മുതല്‍ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രവര്‍ത്തകസമിതി വിലയിരുത്തി. ഓരോ മണ്ഡലത്തിലും അനിവാര്യമായ തന്ത്രം ആവിഷ്‌കരിക്കുമെന്നും നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ കൊണ്ട് വരല്‍ പ്രധാന കടമ്പയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് 150 സീറ്റ് നേടാനാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തുണ്ടാക്കുന്ന സഖ്യത്തിലൂടെ ബാക്കി സീറ്റുകളില്‍ മേധാവിത്വമുണ്ടാക്കാന്‍ കഴിയുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.പൊതുതിരഞ്ഞെടുരപ്പില്‍ ആര്‍എസ്എസിന്റെ സംഘടനാ സാമ്പത്തിക കരുത്തിനെ നേരിടാന്‍ സഖ്യം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ആവര്‍ത്തിച്ചു. ബിജെപിയെ തകര്‍ക്കാന്‍ നേതാക്കള്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ മറികടന്ന് സഖ്യമുണ്ടാക്കണമെന്ന് സോണിയ പറഞ്ഞു.

അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഈ തിരിച്ചറിവുണ്ടാക്കിയ വെപ്രാളമാണ് ലോക്‌സഭയില്‍ അവിശ്വാസപ്രമേയത്തിനെതിരായ മറുപടി പ്രസംഗത്തില്‍ കണ്ടത്. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരെയും ദരിദ്രവിഭാഗങ്ങളെയും ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് ബിജെപിയെന്നും സോണിയ ആരോപിച്ചു. മോദി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തില്‍ ഭരണഘടനാസ്ഥാപനങ്ങളും ദളിതരും പിന്നാക്കവിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ശബ്ദമായി മാറാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവസമ്പത്തിന്റെയും ഊര്‍ജത്തിന്റെയും സങ്കലനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അത് ഭൂതകാലത്തെ വര്‍ത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണരണമെന്നും പീഡിതര്‍ക്കു വേണ്ടി പൊരുതണമെന്നും രാഹുല്‍ പറഞ്ഞു.നയരൂപീകരണങ്ങള്‍ക്കു പകരം വയ്ക്കാന്‍ മോദിയുടെ ആത്മപ്രശംസകള്‍ക്കും പാഴ് വാഗ്ദാനങ്ങള്‍ക്കും കഴിയില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. 2022ഓടെ ഇന്ത്യയിലെ കാര്‍ഷികവരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം വിദൂരഭാവിയില്‍ പോലും യാഥാര്‍ഥ്യമാകില്ലെന്ന് മന്‍മോഹന്‍ സിങ് വിമര്‍ശിച്ചു. ഈ നിലയിലുള്ള നേട്ടം കൈവരിക്കണമെങ്കില്‍ പ്രതിവര്‍ഷം പതിനാലുശതമാനം വളര്‍ച്ചയെങ്കിലും കൈവരിക്കണം. അതിനുള്ള സാഹചര്യം ഇല്ലെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

12 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു സ്വന്തം നിലയില്‍ കരുത്തുണ്ടെന്നു പി. ചിദംബരം പറഞ്ഞു. മറ്റിടങ്ങളില്‍ സഖ്യങ്ങളുണ്ടാക്കണം. ബിജെപിയെ നേരിടാന്‍ മഹാസഖ്യം ആവശ്യമാണെന്നും ചിദംബരം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാനായി ഡല്‍ഹി പാര്‍ലമെന്റ് അനക്‌സില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയുടെ വിശാല യോഗത്തില്‍ പിസിസി അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.

You might also like

-