പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു.

ലോക്സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നൽകിയത്. മുസ്ലിം ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീർ എം പി, പി വി അബ്ദുൾ വഹാബ് എം പി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവർക്കൊപ്പമെത്തിയാണ് വൈകുന്നേരം കുഞ്ഞാലികുട്ടി രാജി സമർപ്പിച്ചത്

0

ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു.വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെയും കേരള സംസ്ഥാന കമ്മറ്റിയുടെയും തീരുമാന പ്രകാരമാണ് പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചത്. മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാൻ നിർദ്ദേശം നൽകിയത്.

Indian Union Muslim League (IUML) MP, PK Kunhalikutty tenders his resignation from his membership of the Lok Sabha. He vacated his post ahead of contesting the Assembly polls in Kerala. (File photo)

Image

ലോക്സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നൽകിയത്. മുസ്ലിം ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീർ എം പി, പി വി അബ്ദുൾ വഹാബ് എം പി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവർക്കൊപ്പമെത്തിയാണ് വൈകുന്നേരം കുഞ്ഞാലികുട്ടി രാജി സമർപ്പിച്ചത്.മലപ്പുറത്ത് കഴിഞ്ഞയിടെ ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിൽ ആയിരുന്നു കുഞ്ഞാലിക്കുട്ടി ലോക് സഭാംഗത്വം രാജി വെക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ആയിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകുക.
You might also like

-