കോവിഡ്-19 ബാധിച്ച് മരിച്ച ഓർത്തഡോക്സ് വൈദികന്റെ മൃതദേഹം ദഹിപ്പിക്കും.
സെമിത്തേരി ഭൂമി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് സംസ്കാരം മാറ്റി വയ്ക്കുകയായിരുന്നു. സെമിത്തേരിയിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയതോടെയാണ് സംസ്കാര ചടങ്ങുകൾ മാറ്റിയത്
തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരിച്ച ഓർത്തഡോക്സ് വൈദികന്റെ മൃതദേഹം ദഹിപ്പിക്കും. ക്രൈസ്തവ ആചാരപ്രകാരം മൃതദേഹം സംസ്കാരം അടക്കം ചെയ്യാതെ ദഹിപ്പിക്കാൻ കുടുബം അനുമതി നൽകുകയായിരുന്നു.ചൊവ്വാഴ്ച മരിച്ച ഫാദർ കെ ജി വർഗീസിന്റെ സംസ്കാരം ഇന്നലെ നെട്ടയം മലമുകളിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സെമിത്തേരി ഭൂമി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് സംസ്കാരം മാറ്റി വയ്ക്കുകയായിരുന്നു. സെമിത്തേരിയിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയതോടെയാണ് സംസ്കാര ചടങ്ങുകൾ മാറ്റിയത്. ഇന്നലെ വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.
വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരചടങ്ങിനായി നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ എത്തിയപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ തടഞ്ഞത്. പി.പി.ഇ കിറ്റടക്കം ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയത്. പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്കാരമെന്ന് നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രശ്നത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ചടങ്ങ് തടസപ്പെടുത്താനെത്തിയവര്‍ സെമിത്തേരിയില്‍ സംസ്കാര ചടങ്ങ് നടത്തുന്നതില്‍ നിയമപ്രശ്നമുണ്ടെന്ന വാദം ഉന്നയച്ചു. തുടര്‍ന്ന് സംസ്കാരം ഇന്ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. .
ശാന്തികവാടത്തിലോ ബന്ധുക്കള്‍ പറയുന്നിടത്തോ സംസ്കാര ചടങ്ങ് നടത്താന്‍ തയ്യാറാണെന്ന് നഗരസഭ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ഏപ്രില്‍ ഇരുപത് മുതല്‍ ചികിത്സയിലായിരുന്ന വൈദികന്‍ ചൊവ്വാഴ്ചയാണ് പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന് രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. മരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.