വിവാദ കാർഷിക നിയമം പ്രധാനമന്ത്രി പാർലമെന്‍റില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം. യോഗത്തിൽ പങ്കെടുക്കാതെ പ്രധാനമന്ത്രി

വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സ്‍പീക്കര്‍ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പട്ടു. പ്രധാനമന്ത്രി ഇരുസഭകളിലും ക്ഷമ ചോദിക്കണം എന്നാണ് ആവശ്യം

0

ഡൽഹി | കോര്പറേറ്റുകള്ക്ക് വേണ്ടി വിവാദ കാർഷിക നിയമം പാസാക്കിയതിന് പ്രധാനമന്ത്രി പാർലമെന്‍റില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം . വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സ്‍പീക്കര്‍ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പട്ടു. പ്രധാനമന്ത്രി ഇരുസഭകളിലും ക്ഷമ ചോദിക്കണം എന്നാണ് ആവശ്യം. താങ്ങുവിലയ്ക്ക് സംരക്ഷണം നല്‍കാനുള്ള നിയമം അജണ്ടയിൽ ഉണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ അറിയിച്ചു .വിവാദ നിയമം പിന് വലിച്ചുകൊണ്ടുള്ള ബില്ല് നാളെ ലോക്സഭയിലും ബുധനാഴ്ച രാജ്യസഭയിലും പാസാക്കും.

31 parties participated in the all-party meeting today. 42 leaders from various parties participated in a constructive discussion. The govt is ready for any discussions permitted by the Chairman & the Speaker, w/o disruptions: Union Minister of Parliamentary Affairs Pralhad Joshi

Image

യോഗത്തിൽ  നിയമങ്ങൾ കൊണ്ടുവന്നത് പിഴവെന്ന് അംഗീകരിക്കാൻ സർക്കാർ തയ്യാറയില്ല. ബില്ലിന്‍റെ ലക്ഷ്യങ്ങളിൽ മൂന്ന് നിയമങ്ങളും കാർഷിക വളർച്ചയ്ക്ക് കൊണ്ടുവന്നതെന്നാണ് സർക്കാർ ന്യായീകരണം. ചെറിയ ഗ്രൂപ്പാണ് എതിർപ്പുയർത്തിയത്. രാജ്യവികസനത്തിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണം. അതുകൊണ്ടാണ് ചെറിയ ഗ്രൂപ്പ് എതിർത്തെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതെന്നും സർക്കാർ വിശദീകരിച്ചു

അതേസമയം കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വാണിജ്യ വകുപ്പുമന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുമെന്നും എന്തെങ്കിലും സംസാരിക്കുമെന്നുമാണ് കരുതിയിരുന്നതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ വേറെ രൂപത്തില്‍ വീണ്ടും എത്തിയേക്കാമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങളെ കുറിച്ച് പ്രധാനമന്ത്രിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നതായും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Many issues including, inflation, fuel price hike, farmers’ issues and COVID19 were raised in the all-Party meeting today. All parties demanded that a law guaranteeing MSP should be made: Mallikarjun Kharge, Leader of Opposition in Rajya Sabha

Image

അതേസമയം, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് സര്‍വകക്ഷിയോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് സിങ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. താങ്ങുവിലയ്ക്ക് നിയമം കൊണ്ടുവരണമെന്ന കര്‍ഷകരുടെ ആവശ്യമാണ് സഞ്ജയ് സിങ് ഉന്നയിക്കാനിരുന്നത്. പെഗാസസ്, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നാണ് ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടത്.നാളെ മുതൽ അടുത്ത മാസം 23 വരെ നീണ്ടുനില്‍ക്കുന്ന പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ലിലാണ് ഏവരും ഉറ്റു നോക്കുന്നത് , സഭയിലെ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗ്ഗെ വിളിച്ച യോഗം എന്നാൽ തൃണമൂൽ കോൺഗ്രസ് ബഹിഷ്ക്കരിക്കും. കോൺഗ്രസിന് എല്ലാ പാർട്ടികളുടെയും നേതൃത്വം അവകാശപ്പെടാനാവില്ലെന്ന് തൃണമൂൽ വിശദീകരിച്ചു.

You might also like

-