“ഓപ്പറേഷന്‍ പരിവര്‍ത്തന” 850 കോടിയുടെ രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു

ഓപ്പറേഷന്റെ ഭാഗമായി 8500 ഏക്കറോളം കഞ്ചാവ് കൃഷിയും പോലീസ് നശിപ്പിച്ചിരുന്നു. പരിവര്‍ത്തനയുടെ ഭാഗമായി 1363 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1500ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 562 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

0

വിശാഖപട്ടണം | ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പോലീസ് പിടിച്ചെടുത്ത രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു. 850 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് ആന്ധ്രാ പോലീസ് നശിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി ഡി ഗൗതം സവാങിന്റെ സാന്നിധ്യത്തിലാണ് കഞ്ചാവിന് തീയിട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആന്ധ്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കഞ്ചാവാണിത്. ശനിയാഴ്ച ഉച്ചയോടെ അനകപ്പള്ളിക്ക് സമീപത്തെ കുഡുരു ഗ്രാമത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തുവച്ചാണ് കഞ്ചാവിന് തീയിട്ടത്‌.

https://twitter.com/hashtag/Ganja?src=hashtag_click

ആന്ധ്രായിലെ ചില പ്രദേശങ്ങള്‍ കഞ്ചാവ് കൃഷിയുടെ കേന്ദ്രമായി മാറുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് അടുത്തിടെ നടപടികള്‍ ശക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പിടിച്ചെടുത്ത കഞ്ചാവ് തീയിട്ട് നശിപ്പിച്ചത്. ഓപ്പറേഷന്‍ പരിവര്‍ത്തന എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത്രയധികം കഞ്ചാബ് ആന്ധ്രാ പോലീസ് നശിപ്പിച്ചത്. ഓപ്പറേഷന്റെ ഭാഗമായി 8500 ഏക്കറോളം കഞ്ചാവ് കൃഷിയും പോലീസ് നശിപ്പിച്ചിരുന്നു. പരിവര്‍ത്തനയുടെ ഭാഗമായി 1363 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1500ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 562 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കൂടുതൽ പേരും കേരളത്തിൽ നിന്നും ഉള്ളവരാണ് .

https://twitter.com/hashtag/GANJA?src=hashtag_click

-

You might also like

-