കന്യാസ്​ത്രീയുടെ പരാതി എനിക്ക് കിട്ടിയിട്ടില്ല: ആലഞ്ചേരി കന്യാസ്​ത്രീയുടെ മൊഴി രേഖപ്പെടുത്തി

അഞ്ചര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിനിടെ കര്‍ദിനാളിന്​ പരാതി നല്‍കിയിരുന്നെന്ന്​ കന്യാസ്​ത്രീപറഞ്ഞു

0

കോട്ടയം: കന്യാസ്​ത്രീയുടെ പരാതി തനിക്ക്​ ലഭിച്ചിട്ടില്ലെന്ന്​ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്​ ആലഞ്ചേരി. പരാതി ഉണ്ടെങ്കില്‍ തന്നെ അത്​ ജലന്ധര്‍ രൂപതയാണ്​ അന്വേഷിക്കേണ്ടത്​. അതില്‍ തനിക്ക്​ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ആലഞ്ചേരി മാധ്യമങ്ങളോട്​ പറഞ്ഞു.

പരാതിയുമായി കന്യാസ്ത്രീ വന്നിരുന്നുവല്ലോ എന്നുള്ള ചോദ്യത്തിന് സഭാ തര്‍ക്കവുമായി ബന്ധമുളള കാര്യം സംസാരിക്കാനാണ് വന്നതെന്നും ആലഞ്ചേരി പറഞ്ഞു.

അതേസമയം, കന്യാസ്​ത്രീയുടെ മൊഴി പൊലീസ്​ രേഖപ്പെടുത്തി. അഞ്ചര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിനിടെ കര്‍ദിനാളിന്​ പരാതി നല്‍കിയിരുന്നെന്ന്​ കന്യാസ്​ത്രീപറഞ്ഞു. 2014ലാണ്​ പീഡനം തുടങ്ങിയത്​. ഒാരോ മാസം ഇടവിവട്ട്​ മഠത്തില്‍ എത്തിയ ബിഷപ്​ തന്നെ രണ്ടു വര്‍ഷത്തോളം 13 തവണ പീഡിപ്പിച്ചു. കുറുവിലങ്ങാട്​ പള്ളി വികാരിയെ കാണാന്‍ പോകുമ്പോള്‍​ 2016ലാണ്​ കര്‍ദിനാളിന്​ പരാതി നല്‍കിയത്​. എന്നാല്‍ പരാതി സ്വീകരിക്കാന്‍ തനിക്ക്​ ബുദ്ധിമുട്ടുണ്ടെന്നും​ വത്തിക്കാന്​ പരാതി നല്‍കാനും കര്‍ദിനാള്‍ പറഞ്ഞതായും കന്യാസ്​ത്രീ മൊഴി നല്‍കി. കര്‍ദിനാള്‍ പറഞ്ഞതനുസരിച്ച്‌​ ഇ മെയില്‍ വഴി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്ക്​ പരാതി നല്‍കിയിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കന്യാസ്​ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്​ മഠത്തില്‍ താമസിച്ചിരുന്നുവെന്നതി​ന്‍റെ രേഖകള്‍ ​പൊലീസിന്​ ലഭിച്ചിട്ടുണ്ടെന്നാണ്​ വിവരം. മഠത്തിലെ രജിസ്​റ്റര്‍ രേഖകള്‍ പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​. മഠത്തിലെ മറ്റു കന്യാസ്​ത്രീകളുടെ മൊഴിയും പൊലീസ്​ രേഖപ്പെടുത്തും.

You might also like

-