വീണ്ടും അഭയ അവർത്തിക്കപ്പെടുകയോ ?കന്യസ്ത്രീയുടെ മൃതദേഹം ദുരൂഹ സഹചര്യത്തിൽ കിണറ്റിൽ
കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം; കിണറിന് അടുത്ത് രക്തക്കറയും വലിച്ചിഴച്ച പാടുകളും. സിസ്റ്ററിന്റെ മുടി മുറിച്ച നിലയിൽ കല്ലട സ്വദേശിയാണ് സിസ്റ്റർ ഒരാഴ്ചക്കാലം സിസ്റ്റർ അവധിയിലായിരുന്നു ,ദുരൂഹമെന്ന് പോലീസ്
കൊട്ടാരക്കര: കന്യാസ്ത്രീ കോൺവെന്റ് കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. പത്തനാപുരം മൗണ്ട് താബൂർ ദേറ കോൺവെന്‍റിലെ കിണറ്റില്‍ സിസ്റ്റർ സൂസൻ മാത്യൂവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സംശയമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇന്നു രാവിലെയോടെയാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ കഴിഞ്ഞ 12 വർഷമായി അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു സിസ്റ്റർ സൂസൻ മാത്യൂ. കിണറിനു സമീപത്തുനിന്ന് രക്തം വീണപാടുകളും മുടിയും കണ്ടെത്തി.
പൊലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. അപസ്മാരരോഗമുള്ള കന്യാസ്ത്രീ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
സംഭവത്തെക്കുറിച്ച് പുനലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോൺവെന്‍റിലെ കന്യാസ്ത്രീകളെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ഇവരോട് പുറത്ത് പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ കോൺവെന്‍റിൽനിന്ന് പുറത്തുപോയവരോട് മടങ്ങിയെത്താനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കർശനമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ട്.