പ്രളയം തടയണമെങ്കിൽ സംസഥാനത്ത് ഇനിയും അണക്കെട്ടുകൾ വേണം ജലകമ്മീഷൻ

അച്ചൻ കോവിൽ, പമ്പ, പെരിയാർ നദികളിൽ കൂടുതൽ അണക്കെട്ടുകൾ നിർമ്മിക്കുന്നതിനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിഗണിക്കണമെന്ന് കേന്ദ്രജലകമ്മീഷന്റെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു

0

ഡൽഹി: പ്രളയത്തിൽജലമൊഴുകി  നാശനഷ്ടമുണ്ടാക്കരുന്നത് തടയാൻ അച്ചൻ കോവിൽ, പമ്പ, പെരിയാർ നദികളിൽ കൂടുതൽ അണക്കെട്ടുകൾ നിർമ്മിക്കുന്നതിനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിഗണിക്കണമെന്ന് കേന്ദ്രജലകമ്മീഷന്റെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു . കേരളത്തിലെ പ്രളയം സംബന്ധിച്ച ജലക്കമ്മീഷൻ അന്തിമറിപ്പോർട്ടിലാണ് ഇക്കാര്യം വ്യകത്മാക്കിയിട്ടുള്ളത് . അണക്കെട്ടുകളിൽ വെള്ളം നിറയ്ക്കുന്നതിനും തുറന്നു വിടുന്നതിനും നിലവിലുള്ള ചട്ടങ്ങൾ പുനപരിശോധിക്കണം. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ട് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യുന്നു
സംസ്ഥാനത്തുണ്ടായ പ്രളയത്തിന്‍റെ കാരണം അണക്കെട്ടുകൾ പെട്ടന്ന് തുറന്നതല്ല കനത്ത മഴയാണെന്ന കണ്ടെത്തലെന്നാണ് കേന്ദ്ര ജലക്കമ്മീഷൻ തയ്യാറാക്കിയ അമ്പതോളം പേജുകളുള്ള റിപ്പോർട്ടിലക്കമിട്ട നിർത്തിയിട്ടുള്ളത് . ഈ വർഷം ഉണ്ടായതിന് സമാനമായ മഴ ഭാവിയിൽ ഉണ്ടായാൽ നിലവിലെ ഡാമുകൾക്ക് അത് താങ്ങാനാവില്ല . തുടർച്ചയായി ശക്തമായ ലഭിക്കുമ്പോൾ ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കാൻ കമ്മീഷൻ മുന്നോട്ട് വയ്ക്കുന്ന പ്രധാന ശുപാർശകൾ ഇവയാണ്:

1. അണക്കെട്ടുകളിൽ വെള്ളം നിറയ്ക്കുന്നതിനും തുറന്നുവിടുന്നതിനും നിലവിലുള്ള ചട്ടങ്ങൾ പുനഃപരിശോധിക്കണം. 57 അണക്കെട്ടുകൾ ഉള്ള സംസ്ഥാനത്ത് 200 മില്യൻ കയുബിക് മീറ്ററിൽ കൂടുതൽ സംഭരണ ശേഷിയുള്ള അണക്കെട്ടുകളിലാണ് ഉടൻ പുനഃപരിശോധന വേണ്ടത്. ഇടുക്കി, ഇടമലയാർ, കക്കി, മുല്ലപ്പെരിയാർ, ചാലിയാർ, തുടങ്ങി ഏഴ് അണക്കെട്ടുകളാണ് ഈ വിഭാഗത്തിൽ.

2. പ്രളയം ഉണ്ടാകുമ്പോൾ കൂടുതൽ ജലം സംഭരിക്കാൻ പുതിയ അനക്കെട്ടുകൾക്ക് ഉള്ള സാധ്യത സംസ്ഥാന സർക്കാർ പരിശോധിക്കണം. അച്ചൻ കോവിൽ, പമ്പ, പെരിയാർ നദികളിലാണ് ഇവയുടെ സാധ്യത പരിശോധിക്കേണ്ടത്.

3. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയിലൂടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കണം. ഇതിനായി തോട്ടപ്പള്ളി അപ്രോച്ച് കനാലിന്റെ വീതി കൂട്ടണം. വേമ്പനാട് കായലിന്റെ സംഭരണ ശേഷി കയ്യേറ്റവും നെല്കൃഷിയും കാരണം ഗണ്യമായി കുറഞ്ഞതും സാഹചര്യം മോശമാക്കിയെന്നാണ് വിലയിരുത്തൽ. ജലക്കമ്മീഷൻ അധ്യക്ഷന്റെ അംഗീകാരം ലഭിച്ച റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കും

You might also like

-