സാക്രമെന്റോയില്‍ നിന്നുള്ള 29 വിദ്യാര്‍ത്ഥികള്‍ അഫ്ഗാനില്‍ കുടുങ്ങി

പത്തൊമ്പതു കുടുംബങ്ങളില്‍ നിന്നുള്ള ഇരുപത്തി ഒമ്പത് കുട്ടികളെ അമേരിക്കയില്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൂപ്രണ്ട് കെന്റ് കേരണനെ പ്രതിനിധീകരിച്ചു രാജ്‌റായ് പറഞ്ഞു. ഇന്നു രാവിലെ വരെ 32 വിദ്യാര്‍ത്ഥികളാണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ 3 വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയതായി സൂപ്രണ്ട് പറഞ്ഞു.

0

കാലിഫോര്‍ണിയ: സാക്രമെന്റോയിലെ സാന്‍ഖാന്‍ യൂണിഫൈഡ് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 29 വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനാകാതെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നതായി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജ്‌റായ് അറിയിച്ചു.

പത്തൊമ്പതു കുടുംബങ്ങളില്‍ നിന്നുള്ള ഇരുപത്തി ഒമ്പത് കുട്ടികളെ അമേരിക്കയില്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൂപ്രണ്ട് കെന്റ് കേരണനെ പ്രതിനിധീകരിച്ചു രാജ്‌റായ് പറഞ്ഞു. ഇന്നു രാവിലെ വരെ 32 വിദ്യാര്‍ത്ഥികളാണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ 3 വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയതായി സൂപ്രണ്ട് പറഞ്ഞു.

യു.എസ്സില്‍ ഏറ്റവും കൂടുതല്‍ അഫ്ഗാനിസ്ഥാന്‍ ഇമ്മിഗ്രന്റ്‌സ് ഉള്ളത് കാലിഫോര്‍ണിയായിലെ സാക്രമെന്റോയിലാണ്.ജൂലായ് അവസാനവാരം മുതല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയിലെത്തിയവര്‍ 120,000 പേരാണ്. ഇവരില്‍ 5500 അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്നു.

തിങ്കളാഴ്ച അര്‍ദ്ധരാത്രി കാബൂളില്‍ നിന്നും യു.എസിന്റെ അവസാന പ്ലൈറ്റ് കാബൂള്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ടു. പ്രസിഡന്റ് ബൈഡന്‍ ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ 15നും 200നും അമേരിക്കന്‍ പൗരന്മാരാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളതെന്നും അവരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്ന് ബൈഡന് ഉറപ്പു നല്‍കിയിരുന്നു. ഈ ഇരുനൂറുപേരില്‍ 29 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഇവരില്‍ പലരും ഇരട്ട പൗരത്വമുള്ളവരാണെന്നും ബൈഡന്‍ പറഞ്ഞു.

You might also like

-