പ്രളയന്ത്രര സംസ്ഥാന പുനർനിർമാണം; നിയമസഭാ സമ്മേളനം ഇന്ന്
പ്രളയത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും കേരളം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖയുമാണ് നിയമസഭയിലെ പ്രധാന ചര്‍ച്ചാവിഷയം.
തിരുവനന്തപുരം: പ്രളയവും സംസ്ഥാന പുനര്‍നിർമാണ രൂപരേഖയും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും. രാവിലെ ഒമ്പതിന് തുടങ്ങുന്ന സമ്മേളനം നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കും. സംയുക്ത പ്രമേയവും സഭ പാസാക്കും. സമ്മേളനം കൂടുതല്‍ സമയം ചേരണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി.ളയത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും കേരളം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖയുമാണ് നിയമസഭയിലെ പ്രധാന ചര്‍ച്ചാവിഷയം. സഭയില്‍ ആദ്യം മുഖ്യമന്ത്രി സംസാരിക്കും. പ്രളയക്കെടുതിയുടെ വ്യാപ്തിയും ഇതുവരെ സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിക്കും.. തുടര്‍ന്ന് രാഷ്ട്രീയകക്ഷികള്‍ നിര്‍ദ്ദേശിക്കുന്നവര്‍ സംസാരിക്കും. എല്ലാവരുടെയും അഭിപ്രായം ഉള്‍പ്പെടുത്തിയാകും പുനര്‍നിര്‍മ്മാണ രൂപരേഖ തയ്യാറാക്കുക.
ഡാമുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമുള്ള അഭിപ്രായം പ്രതിപക്ഷം സഭയില്‍ ആവര്‍ത്തിച്ചേക്കും. എന്നാല്‍, മറ്റ് നടപടിക്രമങ്ങളുമായി പ്രതിപക്ഷം സഹകരിക്കാനാണ് സാധ്യത. നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ റൂള്‍ 275 പ്രകാരം സംയുക്തപ്രമേയം പാസാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.സമ്മേളനസമയം കൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി എബി വാജ്പേയ്, ലോക്സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം കരുണാനിധി, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള, മുന്‍ എംഎല്‍എ ടികെ അറുമുഖം, പ്രളയത്തില്‍ മരിച്ചവര്‍ എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ടാകും സമ്മേളനം ആരംഭിക്കുക.