നീതി ആയോഗ് യോഗം ഡൽഹിയിൽ സംസ്ഥാനങ്ങള്‍ പരസ്പര സഹകരണത്തോടെയും മത്സരബുദ്ധിയോടെയും മുന്നോട്ട് പോകണമെന്ന് നരേന്ദ്രമോദി

0

സംസ്ഥാനങ്ങള്‍ പരസ്പര സഹകരണത്തോടെയും മത്സരബുദ്ധിയോടെയും മുന്നോട്ട് പോകണമെന്ന് ആമുഖ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു…

നീതി ആയോഗിന്റെ നാലാമത് ഭരണ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ തുടരുന്നു. സംസ്ഥാനങ്ങള്‍ പരസ്പര സഹകരണത്തോടെയും മത്സരബുദ്ധിയോടെയും മുന്നോട്ട് പോകണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍, ആരോഗ്യ പ്രതിരോധ രംഗത്തെ പദ്ധതികള്‍ തുടങ്ങിയവ ചര്‍ച്ചായാകും.

രാഷ്ട്രപതി ഭവനില്‍ രാവിലെ പത്തിനാണ് യോഗം ആരംഭിച്ചത്. രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലുടെ രാജ്യപുരോഗതി എന്നതിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗം. ജിഎസ്ടി നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്കിനെയും മോദി അഭിനന്ദിച്ചു.

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖന്ദു. യുപി മുഖ്യമന്ത്രി യോഗീ ആഥിത്യനാഥ്, അസംമുഖ്യമന്ത്രി സര്‍ബനന്ദ് സോനബാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു കഴിഞ്ഞു. കാര്‍ഷിക വിപണന രംഗത്തെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും കാര്‍ഷികോല്‍പന്നങ്ങളുടെ ഇ ട്രേഡിങ് വേദിയായ ഇനാം നടപ്പാക്കാനും യോഗം സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. കഴിഞ്ഞ യോഗത്തില്‍ എതിര്‍പ്പിനെ തുടര്‍ന്ന് നീതി ആയോഗിന്റെ മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടി പാസാക്കാനായിരുന്നില്ല. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചയുണ്ടായേക്കാം

You might also like

-