പാർട്ടീ വിരുദ്ധന് ദേവസ്വത്തിൽ നിയമനം ശബരിമലയിൽ പുതിയ ലെയ്‌സൺ ആപ്പിസർ നിയമനം വിവാദത്തിലേക്ക്  എട്ടുവർഷം മുൻപ് നിർത്തലാക്കിയ തസ്തികയിൽ വീണ്ടും നിയമനം

ശബരിമല ലെയ്‌സൺ ആപ്പിസർ നിയമനം സർക്കാരും, പാർട്ടിയും അറിയാതെയെന്ന് ആക്ഷേപം

0


തിരുവന്തപുരം :അഹബരിമലയിൽ എത്തുന്ന വിഐ പി കളെ സ്വീകരിക്കാനും, അയ്യപ്പന് മുന്നിൽ പ്രതേക പരിഗണന VIP കൾക്ക് നൽകാനും ആയി തിരുവദാംകൂർ ദേവസ്വം ബോർഡ് V K രജഗോപാലൻ നായരേ ലയ്സൺ ആപ്പീസറായി നിയമിച്ചത് വിവാദത്തിലേക്ക് .
ഒരു ഗ്രാമസേവകൻ ആയി സർക്കാർ സർവീസിൽ നിന്നും വിരമിച്ച രാജഗോപാലൻ നായർ, അയ്യപ്പ സേവാസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, കേരള ഹിന്ദു മത പാഠശാല അധ്യാപക പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറിയും, ചെറുകോൽപ്പുഴ ഹിന്ദു മഹാമണ്ഡലം ഭാരവാഹിയും ആണ്. കടുത്ത BJP -RSS അനുഭാവിയായി അറിയപ്പെടുന്ന രാജഗോപാലൻ നായർ കുമ്മനം രാജശേഖരന്റെ നോമിനിയായി ആണ് നിയമിക്കപെട്ടതെന്നും ആരോപണമുണ്ട്

2018 മെയ്‌ 10ന് മുസ്‌ലിം സമുദായം നോമ്പ് തുടങ്ങുന്ന സമയത്തു കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ CMD നോമ്പ് നിസ്കാരത്തിനായി അവസരം നൽകിയപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയെ കളിയാക്കി പോസ്റ്റ് ഇട്ട ആളാണ് പുതിയ ലെയ്‌സൺ ആപ്പിസർ. ഇത്തരം ആളുകളെ നിയമിക്കുക വഴി നിലവിൽ ശബരിമലയിൽ ദേവസ്വം ബോർഡിൽ സവർണ്ണ മേധാവിത്വം കയ്യടക്കുന്നതിന്റെ ഭാഗം ആയിട്ടാണ്. പിന്നോക്ക വിഭാഗങ്ങളോട് അയിത്തം കല്പിക്കുന്ന രാജഗോപാലൻ നായർ ശബരിമലയിൽ ലയ്സൺ ആപ്പിസർ ആയത്തോട് ക്കൂടി ശബരിമലയിൽ ദർശനത്തിനു എത്തുന്ന പിന്നോക്ക -അധഃസ്ഥിത നേതാക്കളുടെ ഗതി അധോഗതി ആയി മാറുന്നുആരോപണമുയർന്നിട്ടുണ്ട്
8 വർഷം മുൻപ് ദേവസ്വം ബോർഡ് നിർത്തലാക്കിയ തസ്തികയാണ് ലെയ്‌സൺ ആപ്പിസർ എന്നത്. ശബരിമലയിൽ VIP കളെ പ്രത്ത്യേകം പരിഗണന നൽകി തൊഴീക്കാൻ വ്യാപകമായി പണം ഈടാക്കുകയും, താമസ്സ സൗകര്യത്തിനായി കൈക്കൂലി വാങ്ങുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നപ്പോൾ ആണ് ഈ തസ്തിക നിർത്തലാക്കിയത്‌.

എന്നാൽ നിലവിൽ ശബരിമലയിലും, പമ്പയിലും PRO യും ഇൻഫർമേഷൻ ഓഫീസുകളും ഉണ്ട്. അങ്ങനെ ഇരിക്കെ ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത് വ്യാപകമായ അഴിമതിക്ക് കളം ഒരുക്കാൻ വേണ്ടി യാണെന്ന് ആരോപണമുണ്ട് കഴിഞ്ഞ ദേവസ്വം ബോർഡിനെ പിരിച്ചുവിട്ടപ്പോൾ ഫെയ്സ് ബുക്കിൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് പോസ്റ്റ് ഇട്ട വ്യക്തി കൂടിയാണ് ഇദ്ദേഹം.ഇയാളെ നിയമിക്കണമെന്ന് കാണിച്ച് പത്തനംതിട്ട DC കത്ത് നൽകിയിട്ടുണ്ട്.
ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി ശ്രീ പദ്മകുമാർ വന്നതിനു ശേഷം സർക്കാരും, പാർട്ടിയും ആയി യാതൊരു ബന്ധവും ഇല്ലാത്ത തരത്തിൽ പിന്നോക്ക -അധഃസ്ഥിത വിഭാഗങ്ങളെ മനപ്പൂർവം ഒഴുവാക്കുന്ന ആക്ഷേപമുണ്ട്

You might also like

-