ഒ​ഡീ​ഷ​യി​ൽ ബ്രഹ്മണ്യനീനദിയിയിൽ ബോ​ട്ട് മു​ങ്ങി ആ​റ് മ​ര​ണം

15 വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

0

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ചിലിപൽഘട്ടിൽ ബോ​ട്ട് മു​ങ്ങി ആ​റ് പേ​ർ മ​രി​ച്ചു. ധെങ്കനാൽ ജില്ലയിലെ ബ്രഹ്മണ്യനീ നദിയിലാണ് അപകടമുണ്ടായത് ര​ണ്ട് ബോ​ട്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 11 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. 15 വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​ല് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ നാവികസേനയും ദു​ര​ന്ത​നി​വാ​ര സേ​ന​യും അ​ഗ്നി​ശ​മ​ന​സേ​ന​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യിക് അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ട്ടുത്തി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സാ സ​ഹാ​യം ന​ൽ​കാ​നും അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ട്ടിരുന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ല് ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​മെ​ന്നുംഒ​ഡീ​ഷ​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

You might also like

-