ആശ്വസം ! നിപ്പ ആർക്കും രോഗബാധയില്ല മുഴുവൻ പേരുടെയും പരിശോധനാഫലം നെഗറ്റിവ്

പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് സാംപിൾ അയച്ചത്. ഇതോടൊപ്പം, കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ ലാബിൽ പരിശോധനക്കയച്ച മൂന്നുപേരുടെ കൂടി ഫലം നെഗറ്റീവാണ് ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരിശോധനഫലം അറിയിച്ചു .മരിച്ച കുട്ടിയുടെ ബന്ധുക്കൾക്കാർക്കും രോഗബാധയില്ല

0

കോഴിക്കോട് | കോഴിക്കോട് നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ എട്ടുപേരുടെ പരിശോധന ഫലം പുറത്തു വന്നു. പരിശോധനക്കയച്ച  ആർക്കും രോഗം സ്ഥികരിച്ചിട്ടില്ല .പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് സാംപിൾ അയച്ചത്. ഇതോടൊപ്പം, കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ ലാബിൽ പരിശോധനക്കയച്ച മൂന്നുപേരുടെ കൂടി ഫലം നെഗറ്റീവാണ് ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരിശോധനഫലം അറിയിച്ചു .മരിച്ച കുട്ടിയുടെ ബന്ധുക്കൾക്കാർക്കും രോഗബാധയില്ല

നിലവിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 11 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് . രോഗത്തിന്റെ ഉറവിടം തേടിയുളള പരിശോധനകൾക്കായി ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം ബുധനാഴ്ച കോഴിക്കോട്ടെത്തും.

അതേസമയം നിപ പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ വി ആർ ഡി ലാബിൽ തയ്യാറായി. പൂന, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സാങ്കേതിക സഹായങ്ങൾ കൊണ്ടാണ് കോഴിക്കോട്ട് ലാബ് സജ്ജീകരിച്ചത്. നിപയുടെ പ്രാഥമിക പരിശോധനകൾ ഇനിമുതൽ ഇവിടെ നടത്താനാകും. അന്തിമ സ്ഥിരീകരണത്തിന് മാത്രമേ ഇനി സാംപിൾ പൂനയിലേക്ക് അയക്കേണ്ടതുളളൂ.

You might also like

-