കളരിയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച ഗുരുക്കള്‍ കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതിട്ടുണ്ടോ ? അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

മജീന്ദ്രൻ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് മജീന്ദ്രനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്.

0

കോഴിക്കോട് | കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്ന കളരിയില്‍ പഠിക്കാനെത്തിയ 12 വയസ്സുകാരിയെ പീഡിപ്പിച്ച ഗുരുക്കള്‍ മജീന്ദ്രനെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ്. 2019ല്‍ നടന്ന പീഡന വിവരം പുറത്തു വന്നതോടെ മജീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അറസ്റ്റിലായ മജീന്ദ്രന്‍. കളരി അഭ്യസിക്കാനെത്തിയ 12 വയസ്സുകാരിയെ 2019 ജൂണ്‍ മാസത്തില്‍ ഗുരുക്കള്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് എഫ്ഐആര്‍. പിന്നീട് പലതവണ പീഡനം നടന്നുവെന്നും പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ കൗൺസിലിംഗിന് വിധേയമാക്കറിയപ്പോയേഴാണ് പീഡന വിവരം കുട്ടി പറഞ്ഞത്. പോക്സോ നിയമ പ്രകാരം കേസെടുത്ത കാക്കൂര്‍ പോലീസ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മജീന്ദ്രൻ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് മജീന്ദ്രനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. അദ്വൈതാശ്രമത്തിലെ വ്യദ്ധസദനത്തിന് സമീപമായിരുന്നു കളരി സംഘം. ഉദ്ഘാടനം നിര്‍വ്വഹിച്ചത് ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയായിരുന്നു. പ്രതിക്ക് കളരി നടത്താന്‍ സ്ഥലം നല്‍കിയെന്നല്ലാതെ മറ്റൊരു വിവരവും അറിയില്ലെന്നാണ് സംഘപരിവാര്‍ ബന്ധമുള്ള ആശ്രമത്തിന്‍റെ വിശദീകരണം. ആത്മീയതയുടെ മറവില്‍ നടന്ന പീഡനത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

-

You might also like

-