വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

വർക്കലയിൽ ഭർത്യ ഗൃഹത്തിൽ യുവതിയെ തലയ്ക്ക് അടിയേറ്റ് മരിച്ചു. ആലപ്പുഴ കിടങ്ങാം പറമ്പ് സ്വദേശിനി നിഖിത (24) ആണു മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

0

തിരുവനന്തപുരം വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് അനീഷ് നിഖിതയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 8-നായിരുന്നു ഇരുവരുടേയും വിവാഹം.

ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയാണ് നിഖിത. നിഖിതയും അനീഷും തമ്മില്‍ ഇന്നലെ രാത്രിയില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാത്രിയാണ് നിലവിളക്കുകൊണ്ട് അനീഷ് നിഖിതയെ ആക്രമിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ നിഖിതയെ ആശുപത്രിയിലെത്തിച്ചു.

വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ നിഖിതയും അനീഷും പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. അനീഷിന്റെ ചികിത്സാ സംബന്ധമായ ചില ആവശ്യങ്ങള്‍ക്കാണ് ഇരുവരും നാട്ടിലെത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

You might also like

-