കാസർകോട്‌ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അച്ചൻ ഉൾപ്പെടെ ഏഴുപേർ പ്രതികൾ

കാസർകോട്‌ നീലീശ്വരം തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ . പോക്സോ ഉ‍ള്‍പ്പെടെ 5 കേസുകൾ റജിസ്റ്റർ ചെയ്തു

0

നീലീശ്വരം :കാസർകോട്‌ നീലീശ്വരം തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ . പോക്സോ ഉ‍ള്‍പ്പെടെ 5 കേസുകൾ റജിസ്റ്റർ ചെയ്തു. ഇതില്‍ മൂന്നു കേസുകളില്‍ പെണ്‍കുട്ടിയുടെ പിതാവ് പ്രതിയാണ്.പെണ്‍കുട്ടിയുടെ പിതാവടക്കം 7 പ്രതികളാണ് പ്രതികളാണുള്ളത് ഇതിൽ നാലുപേരെ പോലീസ് പിടികൂടി . മദ്രസാ അധ്യാപകനായ പിതാവ് എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും മൂടി വെച്ച പെണ്‍കുട്ടിയുടെ അമ്മയെയും കേസില്‍ പ്രതി ചേര്‍ത്തു.പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

പെണ്‍കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്‌റേറഷനിൽ പരാതി നല്‍കിയത് . പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഒരുതവണ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു.പിന്നീട് ഗർഭം അലസിപ്പിക്കാൻ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ സംഭവം അറിഞ്ഞ കുട്ടിയുടെ അമ്മാവന്‍ ആണ്‌ പൊലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടത്‌. അമ്മാവന്‍റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോ‍ഴുള്ളത്.പോലീസ്സ് പിടിയിലായിട്ടുള്ള പ്രതികൾ മുസ്സീം ലീഗ് – എസ് ഡി പി ഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു