ഹരിതാ സാമ്പത്തിക തട്ടിപ്പ് കേസ്; പണം തമിഴ് നാട്ടിലേക്ക് കടത്തിയതായി സൂചന കൈമാറ്റം നടന്നത് കുമളിയിലെ ഹോട്ടലിൽ
ഹരിത പണമിടപാട് സ്ഥാപനത്തിൽ രാജ്‌കുമാറിനും ശാലിനിക്കും പുറമേ ചില രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്നാണ് ആരോപണം ഇവർ വഴി തട്ടിയടുത്തപണം കടത്തിയതായാണ് വിവരം .
കുമളി :ഹരിതാ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പണം കൈമാറ്റം നടന്നത് കുമളിയിലെ ഹോട്ടലിൽ വച്ച്. കേസിലെ മുഖ്യ പ്രതികളായ രാജ്കുമാറും ശാലിനിയും കുമളിയിലെ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകള്‍ . പണം തേനിയിലേക്ക് കടത്തിയെന്നും സൂചനയുണ്ട്. ഹരിത പണമിടപാട് സ്ഥാപനത്തിൽ രാജ്‌കുമാറിനും ശാലിനിക്കും പുറമേ ചില രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്നാണ് ആരോപണം ഇവർ വഴി തട്ടിയടുത്തപണം കടത്തിയതായാണ് വിവരം .
ഹരിതാ ഫിനാൻസിൽ ജീവനക്കാരി മാത്രാമയിരുന്നു താനെന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ശാലിനിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയുകയാണ്. ശാലിനിയും നെടുകണ്ടം കസ്റ്റഡി മർദനത്തിൽ കൊല്ലപെട്ട രാജ്കുമാറും ശാലിനിയും ഒരു മാസത്തിനിടെ വിവിധ സമയങ്ങളില്‍ ദിവസങ്ങളോളം കുമിളിയിലെ സ്വകാര്യ ഹോട്ടലില്‍ ഒരേ മുറിയിൽ ഒരുമിച്ചു താമസിച്ചിരുന്നു. തമിഴ് നാട്ടിലെ തേനിയിൽ ചില സാമ്പത്തിക ഇടപാടുകൾ നടത്താനാണ് തങ്ങള്‍ കുമിളിയിൽ എത്തിയതെന്ന് രാജ്കുമാർ പറഞ്ഞതായി ലോഡ്ജിലെ ജീവനക്കാരൻ പറയുന്നത് ഇവർ ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ ശാലിനിയുടെ മകൾ ഹരിത ഒരു തവണ ഹോട്ടലില്‍ എത്തിയെന്നും ഇരുവരെയും സന്ദർശിച്ചിരുന്നു .
നൂറ്റമ്പിതിലേറെ സാശ്രയ സംഘങ്ങളിൽ നിന്നുമായി ഹരിതാ ഫിനാൻസ് . മൂന്നര കോടിയോളം രൂപ പിരിച്ചെടുത്തുവെന്നാണ്തട്ടിപ്പിന് ഇരയായവർ പറയുന്നത് . തട്ടിപ്പ് കേസില്‍ ക്രൈ ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പിരിച്ചെടുത്ത പണം എവിടെയാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോലീസ് കസ്റ്റഡിയിൽ രാജ്‌കുമാർ മരിച്ചതോടെ അന്വേഷണം മുഴുവൻ കൊലപാതകേസ്സുമായി മുന്നൂട്ടുപോകുകയാണുണ്ടായത് അങ്ങനെ തട്ടിപ്പുകേസിൽ അവന്വേഷണം വഴിമുട്ടി