കേന്ദ്രം പെട്രോൾ, ഡീസൽ വിലവര്‍ധന പിൻവലിക്കില്ല;

ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിൽ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ മൗനം പാലിച്ചു

0

ഡൽഹി : പെട്രോൾ, ഡീസൽ വില വര്‍ധന പിൻവലിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിൽ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ മൗനം പാലിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ബജറ്റ് ചര്‍ച്ചയിൽ എല്ലാ പ്രതിപക്ഷ പാര്‍ടികളും സര്‍ക്കാരിനെതിരെ മുഖ്യ വിഷയമാക്കിയതും ഇതുതന്നെയായിരുന്നു. എന്നാൽ ചര്‍ച്ചക്കുള്ള മറുപടിയിൽ ഇതേകുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ മറുപടി പറഞ്ഞില്ല
. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം.

ധനമന്ത്രിയുടെ മറുപടി തള്ളി യുപിഎ അംഗങ്ങളും പിന്നാലെ തൃണമൂൽ ഉൾപ്പടെയുള്ള പ്രതിപക്ഷ പാര്‍ടികളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. യുപിഎ കാലത്ത് തൊഴിലുറപ്പ് പദ്ധതിയിലടക്കം അഴിമതി നടന്നതായി സിഎജി കണ്ടെത്തിയിട്ടുണ്ടെന്ന് പിന്നീട് നിര്‍മല തീരാമൻ ആരോപിച്ചു.

You might also like

-