ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ ആദ്യമായി മുസ്‌ലീം പ്രാതിനിധ്യം

ജൂണ്‍ എട്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ 57.26 ശതമാനം വോട്ടുകളാണ് നൗഷാദിനു ലഭിച്ചത്. ഡിസ്ട്രിക്ട് -2-ല്‍ മാത്രമാണ് റണ്‍ഓഫ് തെരഞ്ഞെടുപ്പ് നടന്നത്. നബില മന്‍സൂറിനെയാണ് നൗഷാദ് പരാജയപ്പെടുത്തിയത്.

0

ഷുഗര്‍ലാന്‍ഡ് (ഹൂസ്റ്റണ്‍): ഹൂസ്റ്റണിലെ പ്രധാന സിറ്റിയായ ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ ചരിത്രത്തിലാദ്യമായി മുസ്‌ലീം കമ്യൂണിറ്റിയില്‍ നിന്നുള്ള നൗഷാദ് കിര്‍മാലി റണ്‍ഓഫ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അംഗത്വം നേടി.

മെയ് മാസം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പോള്‍ചെയ്ത വോട്ടിന്റെ അമ്പത് ശതമാനം വോട്ടുകള്‍ ഒരു സ്ഥാനാര്‍ഥിക്കും നേടാനാകാത്തതിനെ തുടര്‍ന്നാണ് റണ്‍ ഓഫ് ഇലക്ഷന്‍ വേണ്ടിവന്നത്.

ജൂണ്‍ എട്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ 57.26 ശതമാനം വോട്ടുകളാണ് നൗഷാദിനു ലഭിച്ചത്. ഡിസ്ട്രിക്ട് -2-ല്‍ മാത്രമാണ് റണ്‍ഓഫ് തെരഞ്ഞെടുപ്പ് നടന്നത്. നബില മന്‍സൂറിനെയാണ് നൗഷാദ് പരാജയപ്പെടുത്തിയത്.

ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ഉഗാണ്ടയില്‍ ജനിച്ച മകനാണ് നൗഷാദ്. കഴിഞ്ഞ 23 വര്‍ഷമായി ഷുഗര്‍ലാന്‍ഡില്‍ താമസിക്കുന്ന നൗഷാദ് ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചതെങ്കിലും, പിന്നീട് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സാമൂഹ്യ-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന നൗഷാദ് എത്തിക്കല്‍സ് റിവ്യൂ ബോര്‍ഡ്, സിറ്റിസണ്‍ പോലീസ് അക്കാഡമി തുടങ്ങി വിവിധ രംഗങ്ങളില്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കയിലെ ഇസ്‌മേലി കൗണ്‍സില്‍ നാഷണല്‍ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഷുഗര്‍ലാന്‍ഡില്‍ നിന്നും മുംസ്‌ലീം അംഗം കൗണ്‍സിലില്‍ എത്തിയത് എല്ലാവരും ആഹ്ലാദത്തിലാണ്.

You might also like

-