നാശം വിതച്ച് കാലവര്‍ഷം; മരണം 11ഇടുക്കിയിൽ വ്യപകനാശം

0

തിരുവന്തപുരം :സംസ്ഥാനത്ത് കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 11. പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ശശിധരനും മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ പാണ്ടനാട് സ്വദേശി സുരേഷുമാണ്.ഇടുക്കി മച്ചിപ്ലാവ് പാറുകുടിക്കിട്ടിയിൽ കോമയിൽ ബിജു ൪൫ പൊട്ടിവീണ വൈദുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു . .ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 14 ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.എല്ലാ ജില്ലകളിലും നാശം വിതച്ചാണ് കാലവര്‍ഷം കടന്ന് പോകുന്നത്. 250ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നാണ് റവന്യൂവകുപ്പിന്റെ കണക്ക്. ആയിരത്തോളം വീടുകള്‍ ഭാഗികമായും നശിച്ചു. കൃഷി നാശവും വളരെ വലുതാണ്. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും, മരം വീണും ഗതാഗതം സ്തംഭിച്ചു. ഇടുക്കി രാജക്കാട് തള്ള്മാലി വ്യൂപോയിന്റിന് സമീപം ഉരുള്‍ പൊട്ടി ഒന്നര ഏക്കര്‍ കൃഷിയിടം ഒലിച്ചുപോയി. മലയോര മേഖലകളില്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അങ്കമാലി അയ്യമ്പുഴ എസ്‌റ്റേറ്റില്‍ മരം വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാനന്തവാടി വാളാട് പുതുശേരി പൊള്ളമ്പാറ പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ണമായും തകര്‍ന്നു. കോഴിക്കോടിന്റെ മലയോര മേഖലകളില്‍ ഇന്നലെ രാവിലെ പോയ വൈദ്യുതി പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

മിക്ക ജില്ലകളിലും മഴ തുടരുകയാണ്. കേരളത്തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില സമയങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടുക്കി: കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് ഇടുക്കിയിലെ പ്രഫഷണല്‍ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ കനത്ത നാശനഷ്ടം രേഖപ്പെടുത്തിയിരുന്നു. ചിലസ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പഴയിവിടുതിയില്‍ റോഡ് തകര്‍ന്നു. മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ജില്ലയില്‍ അദ്യമായി സമ്പൂര്‍ണ്ണ സോലാര്‍ വൈദ്യുതി എത്തിച്ച മൂന്നാര്‍ എം ആര്‍ എസ് സ്‌കൂളിന്‍രെ മുകലില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനലുകള്‍ കാറ്റെടുത്തു. അമ്പത് ലക്ഷം രൂപാ മുടക്കി സ്താപിച്ചിരുന്ന സോളാര്‍ പാനലുകളാണ് കട്ടിൽ നശിച്ചത്
കഴിഞ്ഞ ദിവസ്സംരാത്രിയുലണ്ടായ ശക്തമായ കാറ്റിലാണ് മൂന്നാര്‍ മോഡല്‍ റസിഡന്യഷ്യല്‍ സ്‌കൂളിന്റെ ടെറസില്‍ സ്ഥാപിച്ചിരുന്ന സോലാര്‍പാനലുകല്‍ കാറ്റെടുത്തത്. അമ്പത് ലക്ഷം രൂപാ മുതല്‍മുടക്കി സ്‌കൂള്‍ സമ്പൂര്‍ണ്ണ സോലാര്‍ വൈദ്യുതീകരണം നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പാനലുകള്‍ സ്ഥാപിച്ചത്. പാനലുകള്‍ കാറ്റെടുത്തതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്

You might also like

-