മതസൗഹാര്‍ദ്ദത്തിന് മാതൃകയായി ട്രംപിന്റെഇഫ്താര്‍ വിരുന്ന്

സൗദി അംബാസിഡര്‍ പ്രിന്‍സ് ഖാലിദ്, ജോര്‍ദാന്‍ അംബാസിഡര്‍ ദിന ക്വാവര്‍ ഉള്‍പ്പെടെ അമ്പതോളം പേരാണ് വിരുന്നിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ടിരുന്നത്.

0

വാഷിംഗ്ടണ്‍ ഡി സി: ലോകത്തെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ക്ക് ‘റമദാന്‍ മുബാറക്ക്’ ആശംസിച്ച് കൊണ്ട് ജൂണ്‍ 6 ന് പ്രസിഡന്റ് ട്രംമ്പ് വൈറ്റ് ഹൗസില്‍ ഒരുക്കിയ ഡിന്നര്‍ മതസൗഹാര്‍ദത്തിന്റെ ഉത്തമ മാതൃകയായി.

കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നിന് അവസരം നിഷേധിക്കപ്പെട്ടതിനാല്‍ നിരാശരായിരുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് ആഹ്ലാദം പകരുന്നതായിരുന്നു ട്രംമ്പിന്റെ പുതിയ തീരുമാനം.രാജ്യത്തിനകത്തും, പുറത്തും കഴിയുന്ന മുസ്ലീം സമുദായങ്ങളെ അംഗീകരിക്കുന്നതിനും അവരുടെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഇഫ്താര്‍ വിരുന്നിനിടയില്‍ ട്രംമ്പ് പറഞ്ഞു.

പ്രസിഡന്റായതിന് ശേഷം സൗദ്യ അറേബ്യയിലേക്ക് നടത്തിയ ആദ്യ ദ്വിദിന സന്ദര്‍ശനം ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളായിരുന്നുവെന്ന് ട്രംമ്പ് പറഞ്ഞു. സുപ്രീം കോടതി ട്രംമ്പിന്റെ ട്രാവല്‍ ബാന്‍ ഉത്തരവ് പരിശോധിക്കുകയും, മുസ്ലീം രാഷ്ട്രങ്ങളുടെ അപ്രീതി സംഭാദിക്കുകയും ചെയ്ത സാഹചര്യത്തില്‍ വൈറ്റ് ഹൗസില്‍ ഒരുക്കിയ വിരുന്നിന് രാഷ്ട്രീയ നിരീക്ഷകര്‍ വളരെ പ്രാധാന്യമാണ് നല്‍കിയിരുക്കുന്നത്.

സൗദി അംബാസിഡര്‍ പ്രിന്‍സ് ഖാലിദ്, ജോര്‍ദാന്‍ അംബാസിഡര്‍ ദിന ക്വാവര്‍ ഉള്‍പ്പെടെ അമ്പതോളം പേരാണ് വിരുന്നിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ടിരുന്നത്.

You might also like

-