രാജ്യസഭാ സീറ്റ് ഗൂഢാലോചന ഉണ്ടെങ്കിൽ രമേശ് ചെന്നിത്തലയും ഹസനും പറയട്ടെ : ഉമ്മൻചാണ്ടി

കോൺഗ്രസിലെ തർക്കം ഉമ്മൻചാണ്ടി വിരുദ്ധ നീക്കമായി മാറുന്നതിനിടെ ആണ് സ്വയം ന്യായീകരിച്ച് ഉമ്മൻചാണ്ടി തന്നെ രംഗത്തെത്തിയത്

0

തിരുവന്തപുരം :രാജ്യസഭാ സീറ്റിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നുണ്ടായ ആക്രമണം നേരിടാൻ ഉമ്മൻചാണ്ടിയും എ ഗ്രൂപും രംഗത്ത്. ഗൂഢാലോചന ഉണ്ടായിരുന്നോയെന്ന് രമേശ് ചെന്നിത്തലയും ഹസനും പറയട്ടെ എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. എ കെ ആൻറണി ഇടപെടണമെന്ന് പന്തളം സുധാകരൻ ആവശ്യപ്പെട്ടു.
കോൺഗ്രസിലെ തർക്കം ഉമ്മൻചാണ്ടി വിരുദ്ധ നീക്കമായി മാറുന്നതിനിടെ ആണ് സ്വയം ന്യായീകരിച്ച് ഉമ്മൻചാണ്ടി തന്നെ രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടിയെ ആക്രമിക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കളും രംഗത്തുണ്ട്.
ഉമ്മൻ ചാണ്ടിയെ ന്യായീകരിക്കാൻ ശ്രമിക്കാതെ തന്ത്രപരമായ സമീപനമാണ് ഐ ഗ്രൂപ്പ് സ്വീകരിക്കുന്നത്. ഒരാളെ ലക്ഷ്യമിട്ട് നടത്തിയ ഒതുക്കൽ വൈറസ് ബൂമറാങ്ങായി മാറിയതാണ് ഇപ്പോഴത്തെ പ്രശ്നം എന്ന് പന്തളം സുധാകരൻ ഫേസ്ബുക്കിൽ എഴുതി. സാമുദായിക ദ്രുവീകരണം തടയാൻ ആന്റണി ഇടപെടണമെന്നും പന്തളം ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയതിനെതിരെ ഇന്ന് കൂടുതല്‍ നേതാക്കള്‍ പ്രതികരിച്ചു. നേതൃത്വത്തിനെതിരെ പോഷക സംഘടനകളുടെ ജില്ലാ ഘടകഘടകങ്ങളും രംഗത്തെത്തുന്നുണ്ട്

You might also like

-