പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചപ്പോൾ സതീശനും സുധാകരനും ബേജാറായി., എം വി ഗോവിന്ദൻ

ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും. ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോൺഗ്രസ് നിലപാടെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. പലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതൽ പ്രചാരണ പരിപാടികൾ നടത്താനൊരുങ്ങുകയാണ് സിപിഎം

0

തിരുവനന്തപുരം | സംസ്ഥാനത്ത് ഉടനീളം പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പലസ്തീനിൽ നടക്കുന്നത് വംശഹത്യയാണ്. കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ എല്ലാ വിഭാഗങ്ങളെയും അണിനിരത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിനെ ഉൾപ്പടെ പങ്കെടുപ്പിക്കാനമെന്ന നിലപാടാണ് സ്വീകരിച്ചത്. വിശ്വ അധിഷ്ഠിതമായാണ് നിലപാട് സ്വീകരിക്കുന്നത്. സിപിഐഎമ്മിന് അവസരവാദ നിലപാടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും. ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോൺഗ്രസ് നിലപാടെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. പലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതൽ പ്രചാരണ പരിപാടികൾ നടത്താനൊരുങ്ങുകയാണ് സിപിഎം

നിലപാട് തന്നെയാണ് ഇന്നും സിപിഎമ്മിനുള്ളത്. അവസരവാദ നിലപാട് സിപിഎമ്മിന് ഇല്ല. മുസ്ലിം ലീ​ഗിന് റാലിയിൽ പങ്കെടുക്കാതിരിക്കാനുള്ളത് സാങ്കേതികപരമായ കാരണമാണ്. ഹിന്ദുത്വ അജണ്ടക്ക് എതിരായി ചിന്തിക്കുന്നവരെ എല്ലാം സിവിൽ കോഡ് പ്രക്ഷോഭത്തിന് വിളിച്ചിരുന്നു. ഇടിയുടെ പ്രസ്താവനക്ക് പിന്നാലെ ലീഗിനെ റാലിക്ക് ക്ഷണിക്കുന്നതിൽ സിപിഎമ്മിന് ഒരു പ്രയാസവും ഇല്ലായിരുന്നു. ലീഗ് ഇപ്പോഴും പറയുന്നത് സാങ്കേതിക കാരണം മാത്രമാണെന്നാണ്. എന്നാൽ ആ സാങ്കേതിക കാരണം കോൺഗ്രസിന്റെ വിലക്കാണ്. ആര്യാടൻ ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്റെ പലസ്തീൻ നിലപാട് അന്വേഷിച്ച് വേറെ എവിടേയും പോകണ്ടല്ലോ. അത്തരം കോൺഗ്രസുകാരെയും ക്ഷണിക്കാൻ തയ്യാറാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു

പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചപ്പോൾ സതീശനും സുധാകരനും ബേജാറായി. പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമായി സാങ്കേതികം എന്ന് മാത്രമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കോൺഗ്രസിന്റെ വിലക്കാണ് ലീഗ് പറയുന്ന സാങ്കേതിക കാരണമെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു

You might also like

-