പെരിയ കൊലപാതകം അന്വേഷണം നിഷ്പക്ഷമല്ല മുല്ലപ്പള്ളി രാമചന്ദ്രന്‍

കേസന്വേഷണത്തിന്റെ ചുമതലയുള്ള ഐജി ശ്രീജിത്ത് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആരോപണവിധേയനാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് കൃത്യമായി ഉത്തരം പറയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല

0

കോഴിക്കോട് : പെരിയ അന്വേഷണത്തില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പെരിയ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പൊലീസുകാര്‍ ഇരുട്ടില്‍ തപ്പുകയാണ്. കേസ് ശരിയായ രീതിയിലല്ല പോകുന്നത്. പൊലീസിന്റേയും ആഭ്യന്ത വകുപ്പിന്റേയും വീഴ്ചയാണിത്. കൊലനടത്തിയത് പരിശീലനം നേടിയവരാണെന്നും വീട്ടുകാരുടെ മൊഴി ഗൗരവത്തിലെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

കേസന്വേഷണത്തിന്റെ ചുമതലയുള്ള ഐജി ശ്രീജിത്ത് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആരോപണവിധേയനാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് കൃത്യമായി ഉത്തരം പറയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ബാഹ്യസമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പൊലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മനസിലാക്കുന്നത്. കേസ് സിബിഐ അന്വേിഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കാസര്‍ഗോഡെത്തി. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘം അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നാളെ ക്രൈം ബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേസ് ഫയല്‍ വിശദമായി പഠിച്ച ശേഷമാണ് അന്വേഷണ രീതി ക്രൈം ബ്രാഞ്ച് തീരുമാനിക്കുക.

കല്യൊട്ടെ പ്രവര്‍ത്തകരുടെ കൊല പാതകം സംബന്ധിച്ച അന്വേഷനം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഈ ആവശ്യം കാണിച്ച് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ നിയമസാധുതകള്‍ പരിശോധിക്കാന്‍ ജില്ലയില്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള അഡ്വക്കേറ്റുമാര്‍ യോഗം ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച മുതല്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നിരാഹാര സമരം ആരംഭിക്കാനാണ് ഡിസിസി യോഗത്തിന്റെ തീരുമാനം.

You might also like

-