മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 126 അ​ടി ക​വി​ഞ്ഞു

വ​ന​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ഉ​ണ്ടാ​യ​താ​വാം നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

0

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 126അ​ടി ക​വി​ഞ്ഞു. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് സെ​ക്ക​ന്‍ഡിൽ പ​തി​നാ​യി​രം ഘ​ന​യ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. സെ​ക്ക​ൻഡി​ൽ 9478.80 ഘ​ന​യ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു​നി​ന്ന് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.ഇ​ന്ന​ലെ ഇ​ത് 7505 ആ​യി​രു​ന്നു. വ​ന​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ഉ​ണ്ടാ​യ​താ​വാം നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ണ​ക്കെ​ട്ട് ഉ​ൾ​പ്പെ​ടു​ന്ന വ​ന​മേ​ഖ​ല​യി​ൽ 85 മി​ല്ലീ​മീ​റ്റ​റും തേ​ക്ക​ടി​യി​ൽ 52 മി​ല്ലീ​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു.

You might also like

-