ജെ​സ്ന​: അന്വേഷണസംഘം ചെ​ന്നൈയിൽ തെളിവെടുപ്പാരംഭിച്ചു 

കാ​​ണാ​​താ​​കു​​ന്ന​​തി​​ന്‍റെ ഒ​രു ദി​വ​സം​മു​ന്പ് ജെ​​സ്ന നി​ര​വ​ധിത്ത​വ​ണ സം​സാ​രി​ച്ച​താ​യി മൊ​​ബൈ​​ൽ കോ​​ൾ ലി​​സ്റ്റി​​ൽ കാ​​ണു​​ന്ന മു​​ണ്ട​​ക്ക​​യം സ്വ​​ദേ​​ശി​​യാ​​യ സ​​ഹ​​പാ​​ഠി​​യു​​മാ​​യി പോ​​ലീ​​സ് സം​​സാ​​രി​​ച്ചി​​ട്ടും സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സൂ​​ച​​ന​​യൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല

0

കോ​​ട്ട​​യം: മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ൽ​​നി​​ന്നു കാ​​ണാ​​താ​​യ ജെ​​സ്ന മ​​രി​​യ ജയിം​​സി​​നെ (22) ചെ​​ന്നൈ​​യി​​ൽ ക​​ണ്ട​​താ​​യു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​ൾപ്ര​കാ​രം പോ​​ലീ​​സ് സം​ഘം അ​​യ​​നാ​​പു​​ര​ത്തെ​ത്തി. മാ​​ർ​​ച്ച് 22നു ​​കാ​​ണാ​​താ​​യ ജെ​​സ്ന നാ​​ലു ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം അ​​യ​​നാ​​പു​​രം വെ​​ള്ള​​ല സ്ട്രീ​​റ്റി​​ലെ ക​​ട​​യി​​ൽ​​നി​​ന്നു ഫോ​​ണ്‍ ചെ​​യ്തെ​​ന്നു ക​​ട​​യു​​ട​​മ​​യും സ​​മീ​​പ​​വാ​​സി​​യാ​​യ മ​​ല​​യാ​​ളി​​യും പ​റ​ഞ്ഞി​രു​ന്നു. മാ​​ർ​​ച്ച് 26നു ​രാ​​ത്രി 7.45നും ​​എ​​ട്ടി​​നും ഇ​​ട​​യി​​ൽ വ​​ഴി​​ചോ​​ദി​​ച്ചു ക​​ട​​യി​​ലെ​​ത്തി ത​​മി​​ഴി​​ൽ ഫോ​​ണ്‍ ചെ​​യ്തെ​ന്നാ​ണു മ​​ല​​യാ​​ളി​യാ​യ അ​​ല​​ക്സി​​യു​​ടെ മൊ​​ഴി. ഇ​​തു​പ്ര​കാ​ര​മാ​ണ് സ്പെ​​ഷ​​ൽ സ്ക്വാ​​ഡ് ഷാ​​ഡോ പോ​​ലീ​​സ് ഇ​​ന്ന​​ലെ ചെ​​ന്നൈ​​യി​​ലെ​​ത്തി​​യ​​ത്. എ​ന്നാ​ൽ, ജെ​​സ്ന​​യ്ക്കു ത​​മി​​ഴ് അ​​റി​​യി​​ല്ലെ​ന്ന് ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.

കാ​​ണാ​​താ​​കു​​ന്ന​​തി​​ന്‍റെ ഒ​രു ദി​വ​സം​മു​ന്പ് ജെ​​സ്ന നി​ര​വ​ധിത്ത​വ​ണ സം​സാ​രി​ച്ച​താ​യി മൊ​​ബൈ​​ൽ കോ​​ൾ ലി​​സ്റ്റി​​ൽ കാ​​ണു​​ന്ന മു​​ണ്ട​​ക്ക​​യം സ്വ​​ദേ​​ശി​​യാ​​യ സ​​ഹ​​പാ​​ഠി​​യു​​മാ​​യി പോ​​ലീ​​സ് സം​​സാ​​രി​​ച്ചി​​ട്ടും സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സൂ​​ച​​ന​​യൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​​യു​​വാ​​വു​​മാ​​യി സൗ​​ഹൃ​​ദ​​ത്തി​​ന​​പ്പു​​റ​മു​ള്ള അ​​ടു​​പ്പം ജെ​​സ്ന​​യ്ക്കു​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്നാ​​ണു സൂ​​ച​​ന.

യു​​വാ​​വി​​നെ നു​​ണ​പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്ക​​ണോഎ​​ന്നു പോ​​ലീ​​സ് തീ​​രു​​മാ​​നി​​ച്ചി​​ട്ടി​​ല്ല. മു​​ക്കൂ​​ട്ടു​​ത​​റ, എ​​രു​​മേ​​ലി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ജെ​​സ്ന പ​​ഠി​​ച്ചി​​രു​​ന്ന കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ൾ ഉ​​ൾ​പ്പെ​ടെ, ജെ​​സ്ന​​യെ​​ക്കു​​റി​​ച്ച് വി​​വ​​രം ന​​ൽ​​കാ​​ൻ ജെ​​സ്ന​​യെ ക​​ണ്ടെ​​ത്താം എ​ന്നെ​​ഴു​​തി​​യ വി​​വ​​ര​​ശേ​​ഖ​​ര​​ണ പെ​​ട്ടി​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.​ ഈ പെ​​ട്ടി​​ക​​ളി​​ൽ ല​​ഭി​​ച്ച വി​​വ​​ര​​ങ്ങ​​ൾ പോ​​ലീ​​സ് പ​​തി​​വാ​​യി ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്.

You might also like

-