ഗൌരി ലങ്കേഷ് വധം: ഒരാള്‍ കൂടി പിടിയില്‍

കര്‍ണാടക വിജയപുര സ്വദേശി പരശുറാം ആണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയില്‍ നിന്നാണ്..കേസില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും ഗുണ്ടകളുമായ സുചിത് കുമാര്‍, കെ.ടി നവീന്‍കുമാര്‍ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു

0

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ പിടിയില്‍. കര്‍ണാടക വിജയപുര സ്വദേശി പരശുറാം ആണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം പരശുറാമിനെ പിടികൂടിയത്. കൊലപാതകത്തില്‍ ഇയാളുടെ പങ്ക് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. പിടിയിലായ പരശുറാമിന്, സിസിടിവി കാമറയില്‍ പതിഞ്ഞ പ്രതിയുമായി ശരീര പ്രകൃതിയില്‍ സാമ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പരശുറാമിനെ 14 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഇതുവരെ ആറുപേരാണ് പിടിയിലായത്..കേസില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും ഗുണ്ടകളുമായ സുചിത് കുമാര്‍, കെ.ടി നവീന്‍കുമാര്‍ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധ നിലപാട് പുലര്‍ത്തുന്നയാളാണെന്നും അതുകൊണ്ടാണ് അവരെ കൊന്നതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.
എംഎം കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും വെടിയേറ്റത് ഒരേ തോക്കില്‍നിന്നാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വസതിയില്‍ കൊല്ലപ്പെട്ടത്. 2015 ആഗസ്റ്റ് 30നാണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടത്.
രണ്ടുപേരുടെയും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും തെളിവ് ഇപ്പോഴാണ് ലഭിച്ചത്.

സംഘപരിവാര്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ച് നിലപാടുകളില്‍ ഉറച്ചു നിന്ന ഗൌരി, ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു. ബംഗലൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ആക്രമികള്‍ വെടിവെച്ചത്

You might also like

-