മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു 128 അടിപിന്നിട്ടു
മുല്ലപ്പെരിയാർ ഉപസമിതി യോഗം ഇന്ന് കുമളിയിൽ ചേരുന്നുണ്ട്.
കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് മാറ്റമില്ലാതെ തുടരുകയാണ്. ടൈഗർ റിസർവിനുളളിലെ അരുവികളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്.അതേസമയം, മുല്ലപ്പെരിയാർ ഉപസമിതി യോഗം ഇന്ന് കുമളിയിൽ ചേരുന്നുണ്ട്. അണക്കെട്ടിന്റെ മേൽനോട്ട ചുമതലയുള്ള സമിതികളുടെ നിർദേശങ്ങൾ നടപ്പാകാത്ത സാഹചര്യത്തിലാണു വീണ്ടും സന്ദർശനം.
സുപ്രീംകോടതി നിജപ്പെടുത്തിയ ജലനിരപ്പ് 142 അടിയായി നിലനിർത്താനുള്ള സ്പിൽവേ ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ ഇതുവരെ കേരളത്തിനു ലഭിച്ചിട്ടുമില്ല. ഇന്നത്തെ ഉപസമിതിയോഗത്തിൽ ഇതു ചർച്ചയായേക്കും.