മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 126 അടി കവിഞ്ഞു
വനത്തിൽ ശക്തമായ മഴ തുടരുകയാണ്. വനത്തിൽ ഉരുൾപൊട്ടലുകൾ ഉണ്ടായതാവാം നീരൊഴുക്ക് വർധിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുമളി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 126അടി കവിഞ്ഞു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡിൽ പതിനായിരം ഘനയടിയിലേക്ക് അടുക്കുന്നു. സെക്കൻഡിൽ 9478.80 ഘനയടി വെള്ളമാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.ഇന്നലെ ഇത് 7505 ആയിരുന്നു. വനത്തിൽ ശക്തമായ മഴ തുടരുകയാണ്. വനത്തിൽ ഉരുൾപൊട്ടലുകൾ ഉണ്ടായതാവാം നീരൊഴുക്ക് വർധിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അണക്കെട്ട് ഉൾപ്പെടുന്ന വനമേഖലയിൽ 85 മില്ലീമീറ്ററും തേക്കടിയിൽ 52 മില്ലീമീറ്ററും മഴ ലഭിച്ചു.