അപകീർത്തികരമായ പ്രസ്താവന എൻ കെ പ്രേമചന്ദ്രനെതിരെ മുഹമ്മദ് റിയാസ് കോടതിയിലേക്ക്
മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചതെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന.
കോഴിക്കോട്: ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് എൻ.കെ പ്രേമചന്ദ്രൻ എംപി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസിന് എതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചതെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന.
ഇതിന് എതിരെയാണ് മുഹമ്മദ് റിയാസ് നിയമ നടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്കിലുടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്ന കാര്യം റിയാസ് വ്യക്തമാക്കിയത്. നിയമപാലകരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു.വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു
കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു.
വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.