പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയ ഇന്നലെ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍
5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവുണ്ടായി . ഇന്നലെ സീറോ ടിക്കറ്റില്‍ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. സീറോ ടിക്കറ്റ് വരുമാന നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുമുണ്ടായി
തിരുവനന്തപുരം | പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍, കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രികരുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്.5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവുണ്ടായി . ഇന്നലെ സീറോ ടിക്കറ്റില്‍ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. സീറോ ടിക്കറ്റ് വരുമാന നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുമുണ്ടായി.
പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുക ദിവസ വേതനത്തിന് തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും മറ്റ് സാധാരണക്കാര്‍ക്കുമാണെന്നാണ് വിലയിരുത്തല്‍. 600 രൂപ മുതല്‍ 3000 രൂപ വരെ പ്രതിമാസം ലാഭം ലഭിക്കുമെന്നതാണ് ആകര്‍ഷണം. മൂല്യം പൂജ്യമെങ്കിലും ബസുകളില്‍ കയറുമ്പോള്‍ ടിക്കറ്റ് നിര്‍ബന്ധമാണ്.
ഇത്രയും വലിയ ജനപങ്കാളിത്തം ഉണ്ടായ ആദ്യ ദിനത്തിൽ സ്ത്രീകളുടെ ടിക്കറ്റ് ഇനത്തിൽ മാത്രം 2,20,49,159 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി വലിയ വിജയമായതോടെ വരും ദിവസങ്ങളിലും ഓർഡിനറി ബസുകളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുമെന്നാണ് കെ എസ് ആർ ടി സി യുടെ വിലയിരുത്തൽ. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിക്ക് ഡബിൾ ബെല്ലടിച്ചത്. സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് നൽകിയുള്ള സൗജന്യ യാത്രയാണ് യാഥാർഥ്യമായത്