മോൻസൻ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

0

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നുമണിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ കബളിപ്പിച്ച കേസിൽ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. വ്യാഴാഴ്ച മൂന്നുദിവസത്തെ കസ്റ്റഡിയിലായിരുന്നു മോൻസനെ വിട്ടിരുന്നത്.കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് രാവിലെ വിശദമായി ചോദ്യം ചെയ്യും. ചേർത്തലയിൽ കൊണ്ടുപോയുള്ള തെളിവെടുപ്പ് ഉണ്ടായേക്കില്ല. കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെ പരാതിക്കാരായ ഷമീർ, അനൂപ് എന്നിവരിൽനിന്ന് ക്രൈംബ്രാഞ്ച് വിശദമായ മൊഴി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള ചോദ്യം ചെയ്യൽ.

ചോദ്യം ചെയ്യലിനോട് മോൻസൻ സഹകരിക്കുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശില്പി സുരേഷ് നൽകിയ പരാതിയിൽ ഇന്നലെ മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്താനായില്ല. ഇന്നും നാളെയും കോടതി അവധിയായതിനാൽ ഇനി തിങ്കളാഴ്ച ആകും അറസ്റ്റ് നടപടികൾ ഉണ്ടാവുക. ഇന്നലെ മോൻസന്റെ കലൂരിലെ വീട്ടിലുള്ള ആഡംബരക്കാറുകളിൽ മോട്ടോർവാഹനവകുപ്പ് വീണ്ടും പരിശോധന നടത്തിയിരുന്നു.

അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോടികളുടെ (ഇടപാടുകളുണ്ടെന്ന് പ്രവാസി മലയാളി അനിത പുല്ലായിൽ. പറഞ്ഞു . ‘രമേശ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി. ആ ഇടപാട് എന്തിന് നിര്‍ത്തി? മോന്‍സണെ നല്ല രീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തല’യെന്നും അനിത ആരോപിച്ചിരുന്നു പറഞ്ഞു.

You might also like