മൂലത്തറ ഡാമിന് സമീപം ആൾക്കൂട്ട കൊലപാതകം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കല്ലെറിഞ്ഞു കൊന്നു

മദ്യലഹരിയിൽ പ്രതികൾ മരത്തടിയും കല്ലും ഉപയോഗിച്ച് ഭിക്ഷാടകനായ യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതികൾ ഭീക്ഷാടകന്‍റെ മുഖത്തും തലയിലും പലതവണ ആഞ്ഞടിച്ചു. നിലത്ത് വീണ് കിടന്നപ്പോഴും ആക്രമണം തുടർന്നു.

പാലക്കാട്|മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ട കൊലപാതകം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊന്നത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിലാണെന്ന് പൊലീസ്, സംഭവത്തിൽ പ്രധാന പ്രതി മൂലക്കടവ് സ്വദേശി കതിരേശൻ അടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നവീൻ, കാർത്തിക്, സഞ്ജയ്‌, പ്രശാന്ത്, മണികണ്ഠൻ, സൂര്യപ്രകാശ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പലതവണ പറഞ്ഞിട്ടും വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ വൈരാഗ്യത്തിലാണ് 40കാരനെ കതിരേശനടക്കമുള്ള ഏഴംഗ സംഘം അതിക്രൂരമായി തല്ലിക്കൊന്നതെന്നാണ് പൊലീസ് പറയുന്നു.

ഞായറാഴ്ച രാവിലെ 8.30നാണ് മൂലത്തറ ഡാമിനു സമീപം യുവാവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. മദ്യലഹരിയിൽ പ്രതികൾ മരത്തടിയും കല്ലും ഉപയോഗിച്ച് ഭിക്ഷാടകനായ യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതികൾ ഭീക്ഷാടകന്‍റെ മുഖത്തും തലയിലും പലതവണ ആഞ്ഞടിച്ചു. നിലത്ത് വീണ് കിടന്നപ്പോഴും ആക്രമണം തുടർന്നു.യുവാക്കളുടെ സംഘം ഷാപ്പിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഭിക്ഷാടകൻ നടന്നു പോകുന്നത് കണ്ടത്. അവിടെമുതൽ അരകിലോമീറ്ററോളം പിന്തുടർന്ന് കല്ലെറിഞ്ഞ് ഓടിച്ചു. പിന്നീട് മൂലത്തറ ഡാമിന് സമീപത്ത് പിടിച്ചുനിർത്തി മർദ്ദിക്കുകയായിരുന്നു. അവശനായ ഭിക്ഷാടകൻ വെള്ളം ചോദിച്ചപ്പോൾ അക്രമിസംഘം വായയിൽ കള്ള് ഒഴിച്ചു നൽകിയെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവാവിന് സംസാര ശേഷിയില്ലെന്ന് സംശയമുണ്ട്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളെ തിരിച്ചരിയാനായി തമിഴ്നാട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like

-